അനുബന്ധ വാര്‍ത്തകള്‍
- 'സാങ്കേതിക തികവുള്ള വിക്കറ്റ് കീപ്പർ, ടി20 വേൾഡ് കപ്പിൽ വിക്കറ്റിന് പിന്നിൽ കെഎൽ രാഹുൽ തന്നെ മതി'
- രോഹിത് ശർമയുടെ ഈ വളർച്ചയ്ക്ക് കാരണം എംഎസ് ധോണി, വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ
- അതിന്റെ പേരിൽ ഞാനും കോഹ്ലിയും തമ്മിൽ തർക്കം ഉണ്ടാവാറുണ്ട്, കുൽദീപിന്റെ വെളിപ്പെടുത്തൽ
- കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യയുടെ ഭാവി നായകൻ ആ താരമെന്ന് ശ്രീശാന്ത്
- പന്തുകൊണ്ടത് തുടയിൽ, വേദനകൊണ്ട് പുളഞ്ഞുപോയി, ഷമിയെ നേരിട്ടതിനെകുറിച്ച് സ്മൃതി മന്ദാന
ഏകദിന, ടി20 മത്സരങ്ങളിലെ മികച്ച ക്യാപ്‌റ്റൻ കോഹ്‌ലിയല്ല: പാക് ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ
നിലവിൽ നിശ്ചിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന ചോദ്യത്തിന് ഉത്തരവുമായി പാക് ഇതിഹാസ താരം മുഹമ്മദ് യൂസഫ്. കഴിഞ്ഞ ദിവസം ആരാധകരുമായി ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിലാണ് നിലവിലെ നിശ്ചിത ഓവർ ക്രിക്കറ്റിലെ മികച്ച നായകൻ ആരെന്ന് യൂസഫ് വ്യക്തമാക്കിയത്.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവരിൽ ഏറ്റവും മികച്ച നായകൻ ആരെന്നായിരുന്നു യൂസഫിനോടുള്ള ചോദ്യം. ഒട്ടും വൈകാതെ തന്നെ യൂസഫിന്റെ മറുപടിയും എത്തി. ന്യൂസിലൻഡ് താരം കെയ്‌ൻ വില്യംസൺ ആണ് നിലവിലെ മികച്ച നായകൻ എന്നായിരുന്നു യൂസഫിന്റെ മറുപടി.