അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിൽ രോഗം സ്ഥിരീകരിച്ചത് 306 പേർക്ക്, 50 പേർക്ക് ഭേദമായി; ചികിത്സയിലുള്ളത് 254 പേർ
- കൊവിഡ് ചികിത്സ; ഒരാൾക്ക് ചിലവ് 2 ലക്ഷം, സ്വകാര്യ ആശുപത്രിയിലാണെങ്കിൽ 15ലക്ഷം!
- രാവിലെ വീടിനു മുന്നിൽ തെളിഞ്ഞത് ഹിമാലയം, അന്തംവിട്ട് ജലന്ധർ നിവാസികൾ; ലോക്ക് ഡൗണിനു നന്ദി
- കൊവിഡ് 19: രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി, ആറ് മണിക്ക് കേന്ദ്രമന്ത്രിമാരുടെ പ്രത്യേകയോഗം
- ലോക്ഡൗൺ ലംഘിച്ച് കറങ്ങി നടന്ന് അച്ഛൻ, പൊലീസിനെ വിളിച്ച് മകൻ, പിന്നീട് സംഭവിച്ചത് ഇങ്ങനെ
കൊവിഡ് 19; പാകിസ്ഥാന് 45 കോടി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ, വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?
കോവിഡ് 19 പ്രതിസന്ധി നിലനിൽക്കേ നിരവധി കായിക - സിനിമാ താരങ്ങൾ സഹായധനം പ്രഖ്യാപിച്ചിരുന്നു. പിഎം കെയേര്‍സിലും മറ്റ് ചാരിറ്റി സ്ഥാപാനങ്ങള്ക്കുമാണ് ഇവർ ധനസഹായം നൽകിയത്. ഒപ്പം, നിരവധി വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഷാരൂഖ് ഖാൻ ആണ് വ്യാജന്മാരുടെ അവസാന ഇര.
പാകിസ്ഥാന് ഷാരൂഖ് 45 കോടി പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഷാരൂഖ് പാകിസ്ഥാനായി 45 കോടി പ്രഖ്യാപിച്ചതായി പറയുന്ന വീഡിയോയാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇതോടെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തി. ഇന്ത്യയ്ക്ക് താരം ഒരു രൂപ പോലും നൽകിയെല്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
എന്നാല്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന 2017ലേതാണ്. ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 219 ആള്‍ക്കാരാണ് മരിച്ചത്. അന്ന് ഷാരൂഖ് 45 കോടി നല്‍കിയതായി കിംവദന്തികളും പ്രചരിച്ചിരുന്നു. ആ വാര്‍ത്തയാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
അടുത്ത ലേഖനം