1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sarfaraz Khan Unsold in IPL Auction

Sarfaraz Khan: താരലേലത്തിനു ഒരു മണിക്കൂര്‍ മുന്‍പ് 22 പന്തില്‍ 73 റണ്‍സ് ! എന്നിട്ടും രണ്ട് കോടിക്ക് സര്‍ഫ്രാസിനെ എടുക്കാന്‍ ആളില്ല

താരലേലത്തിനു ഒരു മണിക്കൂര്‍ മുന്‍പ് സയദ് മുഷ്താഖ് അലി ട്രോഫിയില്‍ സര്‍ഫറാസ് അര്‍ധ സെഞ്ചുറി നേടിയിരുന്നു

Why Sarfaraz Khan not in India Squad, India West Indies, Sarfaraz Khan, ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, സര്‍ഫ്രാസ് ഖാന്‍
Sarfaraz Khan: സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സര്‍ഫറാസ് ഖാന് ഐപിഎല്‍ മിനി താരലേലത്തില്‍ തിരിച്ചടി. രണ്ട് കോടി അടിസ്ഥാന വില നിശ്ചയിച്ച് സെറ്റ് ഒന്നിലാണ് സര്‍ഫറാസ് ഉണ്ടായിരുന്നത്. എന്നാല്‍ അടിസ്ഥാനവിലയായ രണ്ട് കോടിക്കു താരത്തെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികളൊന്നും രംഗത്തെത്തിയില്ല. 
 
താരലേലത്തിനു ഒരു മണിക്കൂര്‍ മുന്‍പ് സയദ് മുഷ്താഖ് അലി ട്രോഫിയില്‍ സര്‍ഫറാസ് അര്‍ധ സെഞ്ചുറി നേടിയിരുന്നു. മുംബൈ താരമായ സര്‍ഫറാസ് 22 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും സഹിതം 73 റണ്‍സെടുത്ത് കളിയിലെ താരവുമായി. എന്നാല്‍ ഈ പ്രകടനം കൊണ്ടൊന്നും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ പ്രിയം പിടിച്ചുപറ്റാന്‍ സര്‍ഫറാസിനു സാധിച്ചില്ല. 
 
സയദ് മുഷ്താഖ് അലിയില്‍ ആറ് കളികളില്‍ നിന്ന് 256 റണ്‍സാണ് സര്‍ഫറാസ് ഇതുവരെ നേടിയിരിക്കുന്നത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
125 പന്തിൽ 209 റൺസ്, അണ്ടർ 19ൽ റെക്കോർഡിട്ട് അഭിഗ്യാൻ കുണ്ഡു, തകർത്തത് വൈഭവ് സൂര്യവൻശിയുടെ റെക്കോർഡ്