1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL 2026 Player Auction Live Updates in Malayalam

IPL 2026 Player Auction Live Updates: കാമറോണ്‍ ഗ്രീന്‍ കൊല്‍ക്കത്തയില്‍; പ്രതിഫലം 25.20 കോടി

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിദേശ താരമായിരിക്കുകയാണ് ഗ്രീന്‍ ഇപ്പോള്‍

IPL Auction, IPL Auction 2026, IPL 2026 Player Auction Live Updates in Malayalam, IPL News in Malayalam, IPL Auction Live Updates, Cameron Green, ഐപിഎല്‍ 2026 മിനി താരലേലത്തില്‍, ഐപിഎല്‍ 2026
IPL Auction 2026

IPL 2026 Player Auction Live Updates: ഐപിഎല്‍ 2026 മിനി താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ 25.20 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാനവില. 
 
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിദേശ താരമായിരിക്കുകയാണ് ഗ്രീന്‍ ഇപ്പോള്‍. 2024 ല്‍ 24.75 കോടിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയതായിരുന്നു വിദേശ താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന തുക. 
 
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ മൂന്നാമതാണ് ഗ്രീന്‍. ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്ത് (27 കോടി), ശ്രേയസ് അയ്യര്‍ (26.75 കോടി) എന്നിവര്‍ക്കു പിന്നിലാണ് ഗ്രീന്‍ ഇടംപിടിച്ചത്. 

മതീഷ് പതിരാണ 18 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്റെ ജേക്കബ് ഡഫിയെ അടിസ്ഥാനവിലയായ രണ്ട് കോടിക്ക് ആര്‍സിബി സ്വന്തമാക്കി

ഇതുവരെ അണ്‍സോള്‍ഡ് ആയ താരങ്ങള്‍: ഡെവന്‍ കോണ്‍വെ, ജാക് ഫ്രേസര്‍ മക്ഗുര്‍ക്, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, ഗസ് അറ്റ്കിന്‍സണ്‍, ലിയാം ലിവിങ്സ്റ്റണ്‍, രചിന്‍ രവീന്ദ്ര, വിയാന്‍ മള്‍ഡര്‍, ദീപക് ഹൂഡ, കെ.എസ്.ഭരത്, ഗുര്‍ബാസ്, ജോണി ബെയര്‍‌സ്റ്റോ, ജാമി സ്മിത്ത്

വനിന്ദു ഹസരംഗ - 2 കോടി - ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 
 
ക്വിന്റണ്‍ ഡി കോക്ക് - 1 കോടി - മുംബൈ ഇന്ത്യന്‍സ് 
 
ബെന്‍ ഡക്കറ്റ് - ഡല്‍ഹി ക്യാപിറ്റല്‍സ് - രണ്ട് കോടി 
 
ഫിന്‍ അലന്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 2കോടി 

വെങ്കടേഷ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍. ഏഴ് കോടിക്കാണ് ആര്‍സിബി അയ്യറെ സ്വന്തമാക്കിയത്
 
ഡേവിഡ് മില്ലറെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി 
 
സെറ്റ് ഒന്നിലെ താരങ്ങളായ പൃഥ്വി ഷാ, ഡെവന്‍ കോണ്‍വെ, ജേക് ഫ്രേസര്‍ മഗുര്‍ക്, സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ അണ്‍സോള്‍ഡ് ആണ്.