125 പന്തിൽ 209 റൺസ്, അണ്ടർ 19ൽ റെക്കോർഡിട്ട് അഭിഗ്യാൻ കുണ്ഡു, തകർത്തത് വൈഭവ് സൂര്യവൻശിയുടെ റെക്കോർഡ്

Abhigyan kundu, Indian U19, Double century,Record,Cricket News,അഭിഗ്യാൻ കുണ്ഡു, ഇന്ത്യൻ അണ്ടർ 19, ഇരട്ടസെഞ്ചുറി,ക്രിക്കറ്റ് വാർത്ത
അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2025 (15:44 IST)
യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി അണ്ടര്‍ 19 താരം അഭിഗ്യാന്‍ കുണ്ഡു. ചൊവ്വാഴ്ച മലേഷ്യക്കെതിരെ നടന്ന അണ്ടര്‍ 19 ഏഷ്യാകപ്പിലായിരുന്നു 17കാരന്റെ റെക്കോര്‍ഡ് പ്രകടനം. ഇതിനൊപ്പം യൂത്ത് ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും അഭിഗ്യാന്‍ സ്വന്തം പേരിലാക്കി. 14കാരനായ വൈഭവ് സൂര്യവന്‍ശിയുടെ 171 റണ്‍സിന്റെ റെക്കോര്‍ഡാണ് അഭിഗ്യാന്‍ മറികടന്നത്. അണ്ടര്‍ 19 ഏഷ്യാകപ്പില്‍ യുഎഇക്കെതിരെയായിരുന്നു വൈഭവിന്റെ പ്രകടനം.

മലേഷ്യക്കെതിരെ 125 പന്തില്‍ നിന്ന് 209 റണ്‍സുമായി താരം പുറത്താകാതെ നിന്നു. 9 സിക്‌സും 17 ഫോറും അടങ്ങുന്നതായിരുന്നു അഭിഗ്യാന്റെ ഇന്നിങ്ങ്‌സ്. അഭിഗ്യാന്റെ ഇരട്ടസെഞ്ചുറിയുടെ കരുത്തില്‍ 7 വിക്കറ്റിന് 408 റണ്‍സെന്ന കൂറ്റന്‍ റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. 106 പന്തില്‍ 90 റണ്‍സുമായി വേദാന്ത് ത്രിവേദിയും 26 പന്തില്‍ 50 റണ്‍സുമായി വൈഭവ് സൂര്യവന്‍ശിയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.

ദക്ഷിണാഫ്രിക്കകാരന്‍ ജോറിച്ച് വാന്‍ ഷാല്‍ക്വിക്കിന് ശേഷം യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് അഭിഗ്യാന്‍. ഷാല്‍ക്വിക്കിന്റെ 215 റണ്‍സിന് ശേഷം അണ്ടര്‍ 19 ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും അഭിഗ്യാന്‍ സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :