Sanju Samson: 'അയാള്‍ ഞങ്ങളുടെ മുതിര്‍ന്ന താരം, മികച്ച കളിക്കാരന്‍'; മോശം ഫോമിലും സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് മാനേജ്‌മെന്റ്
സഞ്ജു മുതിര്‍ന്ന താരമാണെന്നും മോശം ഫോമിലാണെങ്കിലും അങ്ങനെയൊരു കളിക്കാരനെ പിന്തുണയ്‌ക്കേണ്ടത് ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും സിതാന്‍ഷു പറഞ്ഞു
Sanju Samson: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന മലയാളി താരം സഞ്ജു സാംസണെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഫോംഔട്ടിലാണെങ്കിലും സഞ്ജുവിനെ പിന്തുണയ്ക്കുമെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക് വ്യക്തമാക്കി.
സഞ്ജു മുതിര്‍ന്ന താരമാണെന്നും മോശം ഫോമിലാണെങ്കിലും അങ്ങനെയൊരു കളിക്കാരനെ പിന്തുണയ്‌ക്കേണ്ടത് ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും സിതാന്‍ഷു പറഞ്ഞു.
' സഞ്ജു മുതിര്‍ന്ന താരമാണ്. അദ്ദേഹത്തിനൊരു മോശം സമയമാണെങ്കിലും പിന്തുണയ്‌ക്കേണ്ടത് ടീം മാനേജ്‌മെന്റിന്റെ ചുമതലയാണ്. അദ്ദേഹത്തിനു കൃത്യമായ പരിഗണന നല്‍കും. സഞ്ജുവിനുള്ള കഴിവിനെ കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ട്. ചിലപ്പോള്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിങ്‌സുകളില്‍ ഒരാള്‍ നല്ല പ്രകടനം നടത്തിയെന്നു വരാം, ചിലപ്പോള്‍ മോശം സമയവും ഉണ്ടാകാം,' സിതാന്‍ഷു പറഞ്ഞു.