Sanju Samson : ചേട്ടന് വഴിയൊരുക്കടാ, വരുന്നത് കണ്ടില്ല, സഞ്ജുവിന് വഴിയൊരുക്കി സൂര്യ, വൈറലായി വീഡിയോ

Suryakumar yadav Teases sanju samson as Team india arrives kerala
അഭിറാം മനോഹർ| Last Modified വെള്ളി, 30 ജനുവരി 2026 (11:37 IST)
: ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി മലയാളി താരം സഞ്ജു സാംസണ്‍ അടങ്ങിയ ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ടീം അംഗങ്ങള്‍ക്കിടയില്‍ സഞ്ജു നടക്കുന്നതിനിടെ സഞ്ജുവിന് വഴിയൊരുക്കുന്ന നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചേട്ടനെ ശല്യം ചെയ്യരുത്, വഴിയൊരുക്കു എന്ന് സൂര്യ പറയുന്നതും വീഡിയോയില്‍ കാണാം.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ 4 മത്സരങ്ങളില്‍ നിന്നായി വെറും 40 റണ്‍സ് മാത്രമാണ് സഞ്ജു പരമ്പരയില്‍ ഇതുവരെ നേടിയിട്ടുള്ളത്. മോശം ഫോമിന്റെ പേരില്‍ സഞ്ജുവിന്റെ ലോകകപ്പ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തിനായി സഞ്ജു ഹോം ഗ്രൗണ്ടില്‍ എത്തിയിരിക്കുന്നത്. ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണെങ്കിലും ഹോം ഗ്രൗണ്ടില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം നടത്തി സഞ്ജു വിമര്‍ശകരുടെ വായടപ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷ വെയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :