അനുബന്ധ വാര്‍ത്തകള്‍
- ബോധപൂർവം നടത്തിയ പരീക്ഷണമായിരുന്നു, വിശാഖപട്ടണം തോൽവിയിൽ സൂര്യകുമാർ യാദവ്
- താരിഫ് യുദ്ധം ഇന്ത്യയ്ക്ക് തിരിച്ചടിയാവില്ല, അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 6.8 മുതൽ 7.2 ശതമാനം വരെ വളർച്ച
- Sarfaraz khan : എനിക്കതിൽ എന്ത് ചെയ്യാനാകും, ഇന്ത്യൻ ടീമിൽ നിന്നും പുറത്തായതിൽ മനസ്സ് തുറന്ന് സർഫറാസ് ഖാൻ
- ക്രിക്കറ്റ് ഒരു ഭാരമായി മാറിയ ഘട്ടമുണ്ടായിരുന്നു, അർഹിച്ച ബഹുമാനം പോലും ലഭിക്കുന്നില്ലെന്ന് തോന്നി , മനസ്സ് തുറന്ന് യുവരാജ്
- Sanju Samson: 'എന്താണ് സഞ്ജു ചെയ്തത്? ഇങ്ങനെയാണോ ആ പന്ത് കളിക്കുക?'; ലോകകപ്പ് പ്ലേയിങ് ഇലവനില്‍ നോ ചാന്‍സ് !
T20 World Cup 2026, Predicted 11: സര്‍പ്രൈസിനു സാധ്യത; സഞ്ജുവിനു പകരം ഇഷാന് ഓപ്പണര്‍?
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്ന് 10 ശരാശരിയില്‍ വെറും 40 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം
Sanju Samson
T20 World Cup 2026, Predicted 11: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ് ഉണ്ടായേക്കില്ല. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്ലേയിങ് ഇലവന് നിര്‍ണയിക്കാനാണ് പരിശീലകന് ഗൗതം ഗംഭീറിന്റെ തീരുമാനം. ന്യൂസിലന്‍ഡിനെതിരെ നിറംമങ്ങിയ സഞ്ജുവിന്റെ സാധ്യത കുറയുന്നതും അതുകൊണ്ടാണ്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്ന് 10 ശരാശരിയില്‍ വെറും 40 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. പരമ്പരയില്‍ ഏഴ് പന്തില്‍ 10, അഞ്ച് പന്തില്‍ ആറ്, ഒരു പന്തില്‍ പൂജ്യം, 15 പന്തില്‍ 24 എന്നിങ്ങനെയാണ് സഞ്ജുവിന്റെ വ്യക്തിഗത സ്കോറുകള്‍.
മറുവശത്ത് തിലക് വര്‍മയ്ക്കു പകരം വണ്‍ഡൗണ്‍ ആയി അവസരം ലഭിച്ച ഇഷാന് കിഷന് മികച്ച ഫോമിലാണ്. മൂന്ന് കളികളില്‍ നിന്ന് 37.33 ശരാശരിയും 224 സ്ട്രൈക് റേറ്റിലുമായി 112 റണ്‍സ് നേടാന്‍ ഇഷാനു സാധിച്ചിട്ടുണ്ട്. ഓപ്പണറായ ഇഷാന് സഞ്ജുവുള്ളതുകൊണ്ടാണ് മൂന്നാം നമ്പറില്‍ കളിക്കേണ്ടിവരുന്നത്. ഫോംഔട്ടിലുള്ള സഞ്ജു പുറത്തായാല്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക ഇഷാന് ആയിരിക്കും.
സാധ്യത ഇലവന്: അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്