സൂര്യയും അഭിഷേകുമല്ല, ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറിക്കുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുക സഞ്ജു, ഉറച്ച പിന്തുണ നല്‍കി സുരേഷ് റെയ്‌ന

Sanju Samson
Sanju Samson
രേണുക വേണു| Last Modified വെള്ളി, 30 ജനുവരി 2026 (10:46 IST)
ടി20 ഫോര്‍മാറ്റില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മലയാളി താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ടി20 ലോകകപ്പില്‍ ഒരു ഇന്ത്യക്കാരന്‍ 16 വര്‍ഷത്തിന് ശേഷം സ്വന്തമാക്കുന്ന ആദ്യ സെഞ്ചുറിയെന്ന നേട്ടം സഞ്ജു ഈ ലോകകപ്പില്‍ കുറിക്കുമെന്നും റെയ്‌ന പ്രതീക്ഷ പ്രകടിപ്പിച്ചു. 16 വര്‍ഷം മുന്‍പ് സുരേഷ് റെയ്‌നയായിരുന്നു ലോകകപ്പില്‍ ഈ നേട്ടം ഇന്ത്യയ്ക്കായി കുറിച്ചത്.

ടി20 ലോകകപ്പില്‍ സഞ്ജു സാംസണാണ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍. ലോകകപ്പില്‍ ആരായിരിക്കും സെഞ്ചുറി നേടുക എന്ന ചോദ്യത്തിനാണ് റെയ്‌ന സഞ്ജുവിന്റെ പേര് മറുപടിയായി നല്‍കിയത്. സഞ്ജുവാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുന്നത്. സെഞ്ചുറി നേടാനുള്ള കഴിവുള്ള താരമാണ് അദ്ദേഹം. ദക്ഷിനാഫ്രിക്കയില്‍ സഞ്ജു 2 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും സെഞ്ചുറി നേടാനുള്ള മികവുണ്ട്. പക്ഷേ ഞാന്‍ തിരെഞ്ഞെടുക്കുക സഞ്ജുവിനെയാണ്. റെയ്‌ന പറഞ്ഞു.

ഫോം താല്‍കാലികമായ കാര്യമാണ്. സഞ്ജുവിന് ക്ലാസുണ്ട്. ഇന്ത്യയ്ക്ക് വേണ്ടിയും അല്ലാതെയും കഴിഞ്ഞ കുറെ വര്‍ഷമായി അദ്ദേഹം സ്‌കോര്‍ ചെയ്യുന്നു. ടി20യില്‍ അത്രയേറെ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. സൂര്യകുമാറിനെ നോക്കു, ഏകദേശം ഒരു വര്‍ഷത്തോളം മികച്ച സ്‌കോറുകള്‍ നേടാന്‍ അദ്ദേഹം ബുദ്ധിമുട്ടി. പക്ഷേ ഗംഭീര്‍ കോച്ചെന്ന നിലയില്‍ സൂര്യയെ പിന്തുണച്ചു. അതേ സമീപനമാണ് സഞ്ജുവിന്റെ കാര്യത്തിലും വേണ്ടത്. തുടര്‍ച്ചയായി അവസരം ലഭിച്ചാല്‍ സഞ്ജു തിളങ്ങും. സുരേഷ് റെയ്‌ന വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :