സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 30 ജനുവരി 2026 (11:31 IST)
യൂറോപ്യന്‍ യൂണിയനു പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കാനഡ. യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ വ്യാപാര കരാര്‍ അന്തിമമായതിനെത്തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നു. മാര്‍ച്ചില്‍ ഉന്നതതല സന്ദര്‍ശനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്ന സമയത്താണ് തീരുമാനം.
ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ ആഗോള വ്യാപാര മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. മാര്‍ച്ച് ആദ്യവാരം കാര്‍ണി ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് ദുര്‍ബലമായ ഇന്ത്യ-കാനഡ ബന്ധം സ്ഥിരപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യയ്ക്കൊപ്പം തന്നെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും കാനഡ ആരംഭിച്ചു.
അതേസമയം പശ്ചിമേഷ്യയില്‍ വീണ്ടുമൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ച് അമേരിക്ക. അമേരിക്ക-ഇറാന്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുകയാണ്. നിലവില്‍ വമ്പന്‍ കപ്പല്‍ പടയാണ് ഇറാന്‍ ആക്രമണം പദ്ധതിയിട്ട് അമേരിക്ക എത്തിച്ചിട്ടുള്ളത്. അമേരിക്ക ആക്രമിച്ചാല്‍ ഉടനെ അമേരിക്കന്‍ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഏതെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടിക്ക് ഒരു അതിരുമുണ്ടാകില്ലെന്നാണ് ഇറാനിയന്‍ സൈന്യത്തിന്റെ വക്താവ് ഭീഷണി മുഴക്കിയത്.