India vs West Indies, 1st Test: വന്നവരെല്ലാം അതിവേഗം തിരിച്ചുപോകുന്നു; 50 റണ്‍സ് ആകും മുന്‍പ് വിന്‍ഡീസിനു നാല് വിക്കറ്റ് നഷ്ടം
അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് നടക്കുന്നത്
India vs West Indies
India vs West Indies, 1st Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു തുടക്കം. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകുമ്പോഴേക്കും വിന്‍ഡീസിന്റെ നാല് വിക്കറ്റുകളും നഷ്ടമായി.
അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഓപ്പണര്‍മാരായ ജോണ്‍ കാംപെല്‍ (19 പന്തില്‍ എട്ട്), ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (11 പന്തില്‍ പൂജ്യം), അലിക് അതാനസെ (24 പന്തില്‍ 12), ബ്രണ്ടന്‍ കിങ് (15 പന്തില്‍ 13) എന്നിവരുടെ വിക്കറ്റുകള്‍ വെസ്റ്റ് ഇന്‍ഡീസിനു നഷ്ടമായി. മൂഹമ്മദ് സിറാജിനു മൂന്ന് വിക്കറ്റ്, ജസ്പ്രിത് ബുംറയ്ക്ക് ഒന്ന്. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് ആയപ്പോഴേക്കും വെസ്റ്റ് ഇന്‍ഡീസിനു നാല് വിക്കറ്റുകള്‍ നഷ്ടമായി.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്