രേണുക വേണു|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (16:54 IST)
Indian Team for West Indies Test Series: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാന്‍ ജസ്പ്രിത് ബുംറ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ തീരുമാനം.
വിക്കറ്റ് കീപ്പറായി ധ്രുവ് ജുറല്‍ സ്ഥാനം പിടിക്കും. റിഷഭ് പന്തിനു വിശ്രമം. ബുംറയുടെ അസാന്നിധ്യത്തില്‍ മുഹമ്മദ് സിറാജ് പേസ് യൂണിറ്റിനെ നയിക്കും. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരിനെ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടതിനാല്‍ സായ് സുദര്‍ശനു വഴി തുറക്കും.
സാധ്യത സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, അക്‌സര്‍ പട്ടേല്‍, എന്‍ ജഗദീഷന്‍, പ്രസിത് കൃഷ്ണ, ദേവ്ദത്ത് പടിക്കല്‍