Vaibhav Suryavanshi: 78 പന്തില്‍ സെഞ്ചുറി, എട്ട് സിക്‌സുകള്‍; ഓസ്‌ട്രേലിയയെ പഞ്ഞിക്കിട്ട് വൈഭവ്
ടോസ് ലഭിച്ച ആതിഥേയര്‍ ആദ്യം ബാറ്റ് ചെയ്യുകയും ഒന്നാം ഇന്നിങ്‌സില്‍ 243 നു ഓള്‍ഔട്ട് ആകുകയും ചെയ്തു
Vaibhav Suryavanshi
Vaibhav Suryavanshi: അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി അതിവേഗം സെഞ്ചുറി തികച്ച് 14 കാരന്‍ വൈഭവ് സൂര്യവന്‍ശി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 78 പന്തിലാണ് വൈഭവിന്റെ സെഞ്ചുറി. ഇന്നിങ്‌സിനും 58 റണ്‍സിനും കളി ഇന്ത്യ സ്വന്തമാക്കി.
ടോസ് ലഭിച്ച ആതിഥേയര്‍ ആദ്യം ബാറ്റ് ചെയ്യുകയും ഒന്നാം ഇന്നിങ്‌സില്‍ 243 നു ഓള്‍ഔട്ട് ആകുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 428 റണ്‍സ്. ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശി 86 പന്തില്‍ ഒന്‍പത് ഫോറും എട്ട് സിക്‌സും സഹിതം 113 റണ്‍സ് നേടി. വേദന്ത് ത്രിവേദി (192 പന്തില്‍ 140) ഇന്ത്യക്കായി സെഞ്ചുറി നേടി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 185 റണ്‍സ് ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 127 നു ഓള്‍ഔട്ട് ആയി.
ഓസ്‌ട്രേലിയന്‍ താരങ്ങളുടെ തുടര്‍ച്ചയായ സ്ലെഡ്ജിങ്ങുകളെ അവഗണിച്ചാണ് വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. സിക്‌സുകള്‍ നേടിയ ശേഷം ഓസീസ് ബൗളര്‍മാരെ തിരിച്ചു സ്ലെഡ്ജ് ചെയ്യാനും വൈഭവ് മറന്നില്ല.
യൂത്ത് ടെസ്റ്റിലെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഇയാന്‍ ഹീലി ഓവലില്‍ വൈഭവ് നേടിയത്. അണ്ടര്‍ 19 ടെസ്റ്റ് ഫോര്‍മാറ്റില്‍ നൂറില്‍ കുറവ് പന്തുകള്‍ നേരിട്ട് രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലമാണ് ഈ നേട്ടം ഇതിനു മുന്‍പ് കൈവരിച്ചത്. നേരത്തെ ചെന്നൈയില്‍ വെച്ച് ഓസ്ട്രേലിയയ്ക്കെതിരെ തന്നെ വൈഭവ് 58 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.