ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണിംഗ് താരം അഭിഷേക് ശര്‍മ.

Sanju Samson, Indian ODI Team, Asia cup,Middle Order,സഞ്ജു സാംസൺ, ഇന്ത്യൻ ഏകദിന ടീം, ഏഷ്യാകപ്പ്,മിഡിൽ ഓർഡർ
അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2025 (17:03 IST)
ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഓപ്പണിംഗ് താരം അഭിഷേക് ശര്‍മ. ഏഷ്യാകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് അഭിഷേകിന് തുണയായത്. ഏഷ്യാകപ്പിലെ 7 ഇന്നിങ്ങ്‌സുകളില്‍ നിന്നും 314 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. 44.86 ശരാശരിയും 200 സ്‌ട്രൈക്ക്‌റേറ്റിലുമാണ് അഭിഷേകിന്റെ പ്രകടനം. ടൂര്‍ണമെന്റിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടതും അഭിഷേകായിരുന്നു.


ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മധ്യനിര താരമായ തിലക് വര്‍മ പട്ടികയില്‍ മൂന്നാമതാണ്. ഏഷ്യാകപ്പില്‍ 6 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 43.50 ശരാശരിയിലും 131.48 സ്‌ട്രൈക്ക്‌റേറ്റിലും 261 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഏഷ്യാകപ്പില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ്‍ 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുപ്പത്തിയൊന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ഉപനായകനായ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം.ലിസ്റ്റില്‍ 32 റാങ്കിലാണ് ഗില്ലുള്ളത്.

ഏഷ്യാകപ്പിലെ 7 മത്സരങ്ങളില്‍ 4 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 33 റണ്‍സ് ശരാശരിയില്‍ 132 റണ്‍സാണ് സഞ്ജു പരമ്പരയില്‍ സ്വന്തമാക്കിയത്. ആദ്യ അഞ്ചില്‍ നാലാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറും അഞ്ചാം സ്ഥാനത്ത് ശ്രീലങ്കയുടെ പതും നിസങ്കയുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :