രേണുക വേണു|
Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (11:17 IST)
Sarfaraz Khan: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സര്‍ഫ്രാസ് ഖാനെ ഉള്‍പ്പെടുത്താതിരുന്നത് പരുക്കിനെ തുടര്‍ന്ന്. റിഷഭ് പന്തിന്റെ അഭാവത്തില്‍ മധ്യനിരയിലേക്ക് സര്‍ഫ്രാസ് എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിനു അവസരം ലഭിച്ചില്ല.
സര്‍ഫ്രാസ് പരുക്കില്‍ നിന്ന് മുക്തനായി വരുന്നതേയുള്ളൂവെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പ്രയത്‌നത്തിലാണ് സര്‍ഫ്രാസ് ഖാന്‍. 2025 ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡിലും സര്‍ഫ്രാസ് ഇടംപിടിച്ചിട്ടില്ല.
ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളിക്കുമ്പോഴാണ് സര്‍ഫ്രാസിനു പരുക്കേറ്റത്. ഇതേ തുടര്‍ന്ന് ദുലീപ് ട്രോഫിയിലും സര്‍ഫ്രാസ് കളിച്ചിട്ടില്ല. 2024 ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയില്‍ വെച്ച് നടന്ന ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫ്രാസ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.