1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Will Surya continue as T20 captain, Crucial BCCI Meeting tomorrow

സൂര്യയുടെ കാര്യത്തില്‍ ഗംഭീറിന്റെ നിലപാട് നിര്‍ണായകം, നായകനായി സഞ്ജു വരുമോ?, നിര്‍ണായകയോഗം നാളെ

വിഷയത്തില്‍ ഗൗതം ഗംഭീറിന്റെ നിലപാട് നിര്‍ണായകമായേക്കും.

Abhishek sharma, Tilak varma, Suryakumar Yadav, t20 worldcup,India vs SA
ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ നായകനായി സൂര്യകുമാര്‍ യാദവ് തുടരുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കെ നാളെ ഗുവാഹത്തിയില്‍ സെലക്ടര്‍മാരുടെ നിര്‍ണായകയോഗം ചേരുന്നതായി റിപ്പോര്‍ട്ട്. സൂര്യകുമാറിനെ നായകസ്ഥാനത്ത് നിലനിര്‍ത്തണമോ അതോ പകരം നായകനെ പരിഗണിക്കണമോ എന്നതടക്കം നിര്‍ണായക വിഷയങ്ങളാകും യോഗം ചര്‍ച്ച ചെയ്യുക. സൂര്യയുടെ ഐപിഎല്ലിലടക്കമുള്ള മോശം പ്രകടനങ്ങളാണ് താരത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിനും ടീമിലെ സ്ഥാനത്തിനും ഭീഷണിയായിട്ടുള്ളത്.
 
ലോകകപ്പ് നേടിയ നായകനാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി ബാറ്ററെന്ന നിലയില്‍ കാര്യമായ സംഭാവന നല്‍കാന്‍ സൂര്യയ്ക്കായിട്ടില്ല. സൂര്യയ്ക്ക് അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളില്‍ കൂടി നായകനെന്ന നിലയില്‍ അവസരം നല്‍കുമെന്നും ഇതില്‍ ഫോം തെളിയിച്ചില്ലെങ്കില്‍ ടീമിന് പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റന്‍സിയിലേക്ക് പ്രമോട്ട് ചെയ്യപ്പെടുന്ന താരമാകും ഇന്ത്യയുടെ അടുത്ത ടി20 നായകന്‍. ഈ വിഷയത്തില്‍ ഗൗതം ഗംഭീറിന്റെ നിലപാട് നിര്‍ണായകമായേക്കും.
 
 വരാനിരിക്കുന്ന അഫ്ഗാന്‍ പരമ്പരയിലേക്കുള്ള ടീമിനെ യോഗത്തില്‍ തിരെഞ്ഞെടുക്കും. അഫ്ഗാനെതിരെ ഒരു ടെസ്റ്റ് മത്സരവും ഏകദിന പരമ്പരയുമാകും ഇന്ത്യ കളിക്കുക. ഇതിന് പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളും ഇന്ത്യ കളിക്കും. ടെസ്റ്റ് ഫോര്‍മാറ്റില്‍ റിഷഭ് പന്തിന്റെ വൈസ് ക്യാപ്റ്റന്‍സിയും ചര്‍ച്ചയാകും. ഐപിഎല്ലിലെ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ നായകത്വത്തില്‍ സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്നത്.
 
 ക്യാപ്റ്റന്‍സി ഉത്തരവാദിത്തം റിഷഭ് പന്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമെന്ന വിലയിരുത്തലാണ് ബിസിസിഐക്കുള്ളത്. മാച്ച് വിന്നര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ റിഷഭ് പന്തിനെ ഒഴിവാക്കാനാവാത്ത സാഹചര്യമായതിനാല്‍ കീപ്പറെന്ന നിലയില്‍ താരത്തെ നിലനിര്‍ത്തും. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മികച്ച തുടക്കങ്ങൾ നൽകാൻ വൈഭവിന് സാധിക്കുന്നു, പക്ഷേ വലിയ ഇന്നിങ്ങ്സുകളാക്കി മാറ്റാനാകണം