T20 World Cup 2026, India Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഗില്‍ പുറത്ത്, സഞ്ജു കീപ്പര്‍
ജിതേഷ് ശര്‍മയ്ക്കു ടീമില്‍ സ്ഥാനമില്ല
T20 World Cup 2026, India Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്ലിനു സ്ഥാനമില്ല. അക്‌സര്‍ പട്ടേല്‍ ഉപനായകന്‍. പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍. ഇഷാന്‍ കിഷന്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തി.
ജിതേഷ് ശര്‍മയ്ക്കു ടീമില്‍ സ്ഥാനമില്ല. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ആയിരിക്കും ഓപ്പണര്‍മാര്‍. ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിങ്ങും പേസ് നിരയെ നയിക്കും.
ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, ജസ്പ്രിത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍
