അഭിറാം മനോഹർ|
Last Modified വെള്ളി, 19 ഡിസംബര്‍ 2025 (15:16 IST)
ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം നാളെ മുംബൈയില്‍ ചേരുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീം പ്രഖ്യാപനം നടത്തുക. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുത്തേക്കും.
ടി20 ലോകകപ്പിനുള്ള ടീമിന് പുറമെ ന്യൂസിലന്‍ഡിനെതിരെ ജനുവരിയില്‍ നടക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെയും നാളെ പ്രഖ്യാപിക്കും. ഓപ്പണിംഗ് സ്ഥാനത്തേക്ക് ഉപനായകന്‍ ശൂഭ്മാന്‍ ഗില്‍,സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് പുറമെ ഇഷാന്‍ കിഷനെയും ടീം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. മോശം ഫോമിലാണെങ്കിലും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും ടീമില്‍ ഇടം പിടിക്കും. ഇഷാന്‍ കിഷന് അവസരം നല്‍കുകയാണെങ്കില്‍ സഞ്ജു സാംസണ് ടീമില്‍ അവസരം നഷ്ടമാകും. മധ്യനിരയില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ തന്നെയാകും ടീം പരിഗണിക്കുക.
നിലവില്‍ അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരാണ് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളവര്‍. വിക്കറ്റ് കീപ്പര്‍മാരായി ആരെല്ലാമെത്തുമെന്നും ആരായിരിക്കും മൂന്നാം പേസറെന്നുമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള ചോദ്യം.
ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം നാളെ മുംബൈയില്‍ ചേരുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീം പ്രഖ്യാപനം നടത്തുക.