അനുബന്ധ വാര്‍ത്തകള്‍
- ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിന് വെല്ലുവിളിയായി ഇഷാൻ കിഷനും പരിഗണനയിൽ
- T20 World Cup 2026, India Squad Announcement: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍
- India vs South Africa, 5th T20I: സഞ്ജു സാംസണ് കളിക്കും, അവസാന ടി20 ഇന്ന്
- പരിശീലനത്തിനിടെ ഗില്ലിന് പരിക്ക്, അവസാന ടി20യിൽ സഞ്ജു ഓപ്പണറായേക്കും
- ധോനി ഇമ്പാക്ട് പ്ലെയറായി മാറും, ചെന്നൈ ടീമിലെ യുവതാരങ്ങൾക്ക് സഞ്ജു ചേട്ടനാകും, ഇത്തവണ വെടിക്കെട്ട് യുവനിര
Sanju Samson: 'ഇതില്‍ കൂടുതല്‍ എന്താണ് ഇയാള്‍ തെളിയിക്കേണ്ടത്'; ഗില്‍ മൂന്ന് ഇന്നിങ്സില്‍ എടുത്തത് സഞ്ജു ഒരൊറ്റ കളികൊണ്ട് മറികടന്നു
വളരെ ശ്രദ്ധയോടെയാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത്
Sanju Samson
Sanju Samson: ട്വന്റി 20 യില്‍ ഒരു ഓപ്പണറുടെ ഉത്തരവാദിത്തം എന്താണെന്ന് കിട്ടിയ അവസരം കൊണ്ട് സഞ്ജു സാംസണ് കളിച്ചുകാണിച്ചു. ശുഭ്മാന്‍ ഗില്ലിന്റെ അസാന്നിധ്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20 മത്സരത്തിലാണ് സഞ്ജുവിനു അവസരം ലഭിച്ചത്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 22 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 37 റണ്‍സെടുത്തു.
വളരെ ശ്രദ്ധയോടെയാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത്. അഞ്ച് പന്തുകള്‍ നേരിട്ട് എട്ട് റണ്‍സെടുത്ത സഞ്ജു നാലാം ഓവര്‍ മുതല്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. അപ്പോഴേക്കും സഹഓപ്പണര്‍ അഭിഷേക് ശര്‍മയും ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. ഉത്തരവാദിത്തമുള്ള ഒരു ഓപ്പണര്‍ സ്വന്തം ഭാഗം മാത്രം ശരിയാക്കിയാല്‍ പോരാ, സഹഓപ്പണറെ കളിപ്പിക്കുക കൂടി വേണമെന്ന ബോധ്യം സഞ്ജുവിനു ഉണ്ടായിരുന്നു.
ഒട്ടിനില്‍ ബാര്ട്ട്മാന് എറിഞ്ഞ നാലാം ഓവറില്‍ മൂന്ന് ഫോറുകള്‍ സഹിതം 16 റണ്‍സ് അടിച്ചെടുത്ത സഞ്ജു ട്രാക്ക് മാറ്റി. മലയാളി താരം അര്‍ധ സെഞ്ചുറി നേടിയേക്കുമെന്ന് പ്രതീക്ഷിച്ച സമയത്താണ് ജോര്‍ജ് ലിന്‍ഡെ പുറത്താക്കിയത്.
ആദ്യ മൂന്ന് കളികളില്‍ ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് നേടിയ റണ്‍സ് ഒരൊറ്റ ഇന്നിങ്സ് കൊണ്ട് സഞ്ജു മറികടന്നു. മൂന്ന് ഇന്നിങ്സുകളില്‍ നിന്നായി 31 പന്തില്‍ 32 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. സഞ്ജുവാകട്ടെ 168.18 സ്ട്രൈക് റേറ്റില്‍ 22 പന്തില്‍ 37 റണ്‍സ് !