അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: 'ഇതില്‍ കൂടുതല്‍ എന്താണ് ഇയാള്‍ തെളിയിക്കേണ്ടത്'; ഗില്‍ മൂന്ന് ഇന്നിങ്സില്‍ എടുത്തത് സഞ്ജു ഒരൊറ്റ കളികൊണ്ട് മറികടന്നു
- ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജുവിന് വെല്ലുവിളിയായി ഇഷാൻ കിഷനും പരിഗണനയിൽ
- T20 World Cup 2026, India Squad Announcement: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പര്‍
- India vs South Africa, 5th T20I: സഞ്ജു സാംസണ് കളിക്കും, അവസാന ടി20 ഇന്ന്
- പരിശീലനത്തിനിടെ ഗില്ലിന് പരിക്ക്, അവസാന ടി20യിൽ സഞ്ജു ഓപ്പണറായേക്കും
അപകടകാരി, ആളികത്താന്‍ കഴിവുള്ളവന്; സഞ്ജു ടോപ് ഓര്‍ഡറില്‍ സ്ഥിരമാകാത്തത് എന്തുകൊണ്ടെന്ന് ശാസ്ത്രി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ 22 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 37 റണ്‍സാണ് സഞ്ജു നേടിയത്
മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ സ്ഥിരം സാന്നിധ്യമാകാത്തതില് രോഷം പ്രകടിപ്പിച്ച് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ടോപ് ഓര്‍ഡറിലേക്കുള്ള ആദ്യ പരിഗണനയായി സഞ്ജുവാണ് വേണ്ടതെന്ന് രവി ശാസ്ത്രി പറഞ്ഞു.
' എന്തുകൊണ്ടാണ് സഞ്ജു ടോപ് ഓര്‍ഡറിലേക്കുള്ള ആദ്യ സാധ്യതയാകാത്തത്? ഇത്രയും നന്നായി കളിക്കുന്ന ഒരു താരത്തിനു ടീമില്‍ സ്ഥാനം ഉണ്ടാകണമെങ്കില്‍ ആര്‍ക്കെങ്കിലും പരുക്ക് പറ്റണമെന്ന് പറയുന്നതില്‍ ആശ്ചര്യം തോന്നുന്നു. ടോപ് ഓര്‍ഡറില്‍ കളിക്കാനുള്ള സ്വാഭാവിക മികവുള്ള താരമാണ് സഞ്ജു. ട്വന്റി 20 യില്‍ മൂന്ന് സെഞ്ചുറികളുള്ള താരമാണ്. അപകടകാരിയും ആളികത്താന്‍ കഴിവുള്ളവനുമായ ബാറ്റര്‍. എവിടെയാണ് ഇയാള്‍ക്ക് പന്തെറിയേണ്ടത് എന്നുപോലും ചിലപ്പോള്‍ സംശയം തോന്നിയേക്കാം,' ശാസ്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ 22 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 37 റണ്‍സാണ് സഞ്ജു നേടിയത്. പരുക്കേറ്റ ശുഭ്മാന്‍ ഗില്ലിനു പകരക്കാരനായാണ് സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം ലഭിച്ചത്. ഇതാണ് രവി ശാസ്ത്രിയെ അടക്കം പ്രകോപിപ്പിച്ചിരിക്കുന്നത്.