1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England vs Australia, 3rd Test Ashe Score card

England vs Australia, 3rd Test Ashes: ആഷസ് മൂന്നാം ടെസ്റ്റില്‍ ഓസീസ് പതറുന്നു, മൂന്ന് വിക്കറ്റുകള്‍ നഷ്ടം

England vs Australia
England vs Australia, 3rd Test Ashes: ആഷസ് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ പതറുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 61 റണ്‍സ് ആകുമ്പോഴേക്കും ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ വീണു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാനെ എന്നിവരാണ് പുറത്തായത്. സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡുമാണ് ഇപ്പോള്‍ ക്രീസില്‍. ടെസ്റ്റ് കരിയറിലെ നൂറാം മത്സരത്തിനാണ് സ്മിത്ത് ഇറങ്ങിയിരിക്കുന്നത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് സ്മിത്ത് രക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ഓസീസ് ആരാധകര്‍. 
 
സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയത്. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 2-0 ത്തിന് ലീഡ് ചെയ്യുകയാണ്. അഞ്ച് മത്സരങ്ങളാണ് ആഷസ് പരമ്പരയിലുള്ളത്. 
 
ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മെസ്സി ഉറപ്പായും ഇന്ത്യയിലെത്തും, വാക്ക് നൽകി എമിലിയാനോ മാർട്ടിനെസ്