അനുബന്ധ വാര്‍ത്തകള്‍
- Ashes 1 st Test, England vs Australia: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍, ഓസീസിന് ജയിക്കാന്‍ വേണ്ടത് 174, ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകള്‍
- ഇന്ന് മരണക്കളി; ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍, സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം
- ലോകകപ്പിൽ ഇന്ത്യ സെമി പോലുമെത്തില്ല, ഞെട്ടിക്കുന്ന പ്രവചനവുമായി ഗവാസ്കർ
- ആഷസിനിടെ നാടകീയ സംഭവങ്ങൾ, പ്രതിഷേധിച്ചവനെ തോളിൽ തൂക്കി ജോണി ബെയർസ്റ്റോ
- ബുമ്ര തിരിചെത്തുന്നു, പരിശീലന മത്സരങ്ങൾ കളിക്കും
England vs Australia, Ashes 2nd Test: നിര്‍ത്തിയിടത്തു നിന്ന് തുടങ്ങി ഓസ്ട്രേലിയ, രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്കോറിലേക്ക്; സെഞ്ചുറി ലക്ഷ്യമിട്ട് സ്മിത്ത്
England vs Australia, Ashes 2nd Test: ആഷസ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്ട്രേലിയ മികച്ച നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം പൂര്‍ത്തിയാകുമ്പോള്‍ 83 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 339 റണ്‍സ് നേടിയിട്ടുണ്ട്. സ്റ്റീവ് സ്മിത്ത് (149 പന്തില്‍ 85), അലക്സ് ക്യാരി (34 പന്തില്‍ 11) എന്നിവരാണ് ക്രീസില്‍. സെഞ്ചുറിയില്‍ നിന്ന് 15 റണ്‍സ് അകലെ മാത്രമാണ് സ്മിത്ത് ഇപ്പോള്‍.
ഡേവിഡ് വാര്‍ണര്‍ (88 പന്തില്‍ 66), ഉസ്മാന് ഖവാജ (70 പന്തില്‍ 17), മാര്‍നസ് ലബുഷാനെ (93 പന്തില്‍ 47), ട്രാവിസ് ഹെഡ് (73 പന്തില്‍ 77), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട്, ജോഷ് ടോഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഒലി റോബിന്‍സണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
അഞ്ച് മത്സരങ്ങളാണ് ആഷസ് പരമ്പരയിലുണ്ട്. ആദ്യ ടെസ്റ്റില്‍ ഐതിഹാസിക വിജയം നേടിയ ഓസ്ട്രേലിയ പരമ്പരയില്‍ 1-0 ത്തിനു മുന്നിലാണ്. ലണ്ടനിലെ ലോര്‍ഡ്സിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.