ലക്ഷ്യം ഏകദിന ലോകകപ്പ് തന്നെ; ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാൻ ഭുവി
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ മുതിർന്ന പേസർ ഭുവനേശ്വർ കുമാർ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകാനൊരുങ്ങുന്നു. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് താരം ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്.
വിജയ് ഹസാരെ ട്രോഫിയിലും സയദ് മുഷ്താഖ് അലി ട്രോഫിയിലും കളിക്കാനാണ് താരത്തിന്റെ തീരുമാനം. നിലവിൽ ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് മാത്രമാണ് ഭുവിക്ക് അവസരം ലഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയാൽ ഏകദിന ഫോർമാറ്റിലേക്കും അവസരം ലഭിച്ചേക്കും.
36 കാരനായ ഭുവി 2022 നവംബറിന് ശേഷം ഏതാണ്ട് നാല് കൊല്ലം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പുറത്തായിരുന്നു. ഐപിഎലിൽ അവസാന രണ്ട് സീസണുകളിലെ പ്രകടനമാണ് ഭുവിക്ക് വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിൽ തുറന്നത്.
അതേസമയം ന്യൂസിലൻഡിനെതിരായ മൂന്ന് ട്വന്റി 20 മത്സരങ്ങളിലും ഭുവി നിറംമങ്ങി. മൂന്ന് കളികളിൽ നിന്നായി 12 ഓവറുകളിൽ 139 റൺസാണ് ഭുവി വിട്ടുകൊടുത്തത്. വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രം. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താതെ ഏകദിന ഫോർമാറ്റിൽ ഭുവിക്ക് തിരിച്ചെത്തുക അസാധ്യമാണ്. Also Read: അത് സഞ്ജുവിനുള്ള 'കൊട്ട്' ആകുമോ? ഇഷാൻ വന്നാൽ എന്ത് ചെയ്യും !
