1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. BCCI to increase ODI matches before 2027 worldcup

ടി20 ആരവമൊഴിഞ്ഞാൽ ഇനി ഏകദിനങ്ങളുടെ സമയം, 2026ൽ ഇന്ത്യ കൂടുതൽ ഏകദിനങ്ങൾ കളിക്കും

2027ലെ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ടീം തയ്യാറെടുക്കുന്നത്.

Kohli- rohit
2027ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഈ വര്‍ഷം ഇന്ത്യ കളിക്കാനിരിക്കുന്ന ഏകദിന മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ലോകകപ്പിന് മുന്‍പ് വെറ്ററന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ഏകദിനങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കും. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുതാരങ്ങളും കളിക്കുന്നത്.
 
2027ലെ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ടീം തയ്യാറെടുക്കുന്നത്. ടി20 ലോകകപ്പിനും തുടര്‍ന്നുള്ള 2 മാസത്തെ ഐപിഎല്‍ സീസണിനും ശേഷം ജൂണിലാകും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക. ആദ്യം അഫ്ഗാനെതിരെയും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെയുമാണ് ഇന്ത്യയുടെ ഏകദിന പരമ്പരകള്‍.ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ 5 ടി20 മത്സരങ്ങളും 2 ഏകദിനങ്ങളും 2 ടെസ്റ്റുകളും അടങ്ങിയ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. എന്നാല്‍ ടി20 മത്സരങ്ങള്‍ വെട്ടിക്കുറച്ച് ഏകദിന മത്സരങ്ങളുടെ എണ്ണം ഉയര്‍ത്തുന്നത് ബിസിസിഐ പരിഗണിക്കുന്നുണ്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
About Writer
രേണുക വേണു
അടുത്ത ലേഖനം
ലോകകപ്പിനിടെ പാക് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി,യുവതി നിലവിളിച്ചോടി, അവസാനം മാപ്പ് പറഞ്ഞ് ഒതുക്കി