അനുബന്ധ വാര്‍ത്തകള്‍
- കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി
- ഇത്ര വൈകാരികമാകണോ?, കോക്റോച്ച് ജനതാ പാർട്ടി വിഷയത്തിൽ അടിയന്തര വാദം കേൾക്കാനില്ലെന്ന് സുപ്രീം കോടതി
- സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തിലിടും എന്ന് പറയുന്നത് ക്രിമിനൽ ഭീഷണി : സുപ്രീംകോടതി
- കേരളത്തില്‍ കോടതി നടപടിക്രമങ്ങള്‍ ഇംഗ്ലീഷില്‍ നടത്താന്‍ കഴിയുമോ; സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി
- ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലണം: കര്‍ശന നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി
വിനേഷ് ഫോഗട്ട് ഇന്ത്യയുടെ അഭിമാനം, ട്രയൽസിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി
ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് നല്കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഗുസ്തിതാരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസിന്റെ സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് നല്കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. മറ്റാരെങ്കിലുമാണെങ്കില്‍ വ്യത്യസ്തമായ തീരുമാനമായേനെ. വിനേഷ് നാടിന്റെ അഭിമാനമാണെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു. ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് നടപടികളെ നേരത്തെ ഡല്‍ഹി ഹൈക്കോടതി നിശിതഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
വിനേഷിനെ ട്രയല്‍സില്‍ നിന്ന് പുറത്താക്കാനായി 2025ലും 2026ലും തിരെഞ്ഞെടുക്കപ്പെട്ട ടൂര്‍ണമെന്റുകളില്‍ മെഡല്‍ നേടിയവര്ക്കെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളുവെന്ന മാനദണ്ഡം ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് കൊണ്ടുവന്നിരുന്നു. 2024ലെ പാരീസ് ഒളിമ്പിക്സിന് ശേഷം വിനേഷ് മറ്റൊരു പ്രൊഫഷണല്‍ ടൂര്‍ണമെന്റിലും പങ്കെടുത്തിരുന്നില്ല.