അനുബന്ധ വാര്‍ത്തകള്‍
- India vs USA, T20 World Cup 2026: ട്വന്റി 20 ലോകകപ്പ് ഇന്നുമുതല്‍, ഇന്ത്യക്ക് എതിരാളികള്‍ യുഎസ്എ, സഞ്ജു കളിക്കില്ല
- Sanju Samson : ഒന്നും തീർന്നിട്ടില്ല സഞ്ജു, ഒരവസരം വീണുകിട്ടിയാൽ മുതലാക്കണം, ഈ താരങ്ങൾ പ്രചോദനം
- Sanju Samson : ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ, ഫോമിലെത്താൻ സഞ്ജുവിന് അവസാന അവസരം
- Sanju Samson : ലോകകപ്പിന് മുൻപെ സഞ്ജുവിന് ഒരു അവസരം കൂടെ, ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പൺ ചെയ്യാൻ സാധ്യത
- Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും
BCCI Contract : രോഹിതും കോലിയും 'ബി' ഗ്രേഡിലേക്ക്,സഞ്ജു സി ഗ്രൂപ്പിൽ, ഇഷാന് ശാപമോക്ഷമില്ല, കരാറിൽ പുറത്ത് തന്നെ!
എ പ്ലസ് വിഭാഗം ഒഴിവാക്കിയ ബിസിസിഐ എ,ബി,സി കരാറുകളാണ് പ്രഖ്യാപിച്ചത്.
ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി താരങ്ങള്‍ക്കുള്ള ബിസിസിഐയുടെ വാര്‍ഷിക കരാറിന്റെ വിവരങ്ങള്‍ പുറത്ത്. നിലവില്‍ ഒരേയൊരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന സൂപ്പര്‍ താരങ്ങളായ വിരാട് കോലിയേയും രോഹിത് ശര്‍മയേയും ബി ഗ്രൂപ്പിലേക്ക് തരം താഴ്ത്തി. എ പ്ലസ് വിഭാഗം ഒഴിവാക്കിയ ബിസിസിഐ എ,ബി,സി കരാറുകളാണ് പ്രഖ്യാപിച്ചത്.
ഇനി മുതല്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ മാത്രമെ കരാറിലുണ്ടാകു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലും സജീവമായവര്‍ക്ക് മുന്‍ഗണന നല്കുന്ന രീതിയാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ ഏകദിനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കോലിക്കും രോഹിത്തിനും തിരിച്ചടിയായത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് 'എ' ഗ്രേഡില്‍ ഇടംപിടിച്ചത്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലടക്കം ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയെങ്കിലും പുതിയ കരാര്‍ പട്ടികയില്‍ ഇഷാന് കിഷന്റെ പേരില്ല എന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം ലംഘിച്ചതും അച്ചടക്കപരമായ കാരണങ്ങളുമാണ് ഇഷാന് തിരിച്ചടിയായതെന്നാണ് സൂചന. അതേസമയം മോശം ഫോമിലാണെങ്കിലും പുതിയ കരാറില്‍ സി ഗ്രേഡില്‍ ഇടം നേടാന്‍ മലയാളി താരം സഞ്ജു സാംസണായി.ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ രോഹിത്തിനും കോലിക്കുമൊപ്പം ബി ഗ്രേഡിലുണ്ട്.
ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട താരങ്ങള്‍
ഗ്രൂപ്പ് എ - ശുഭ്മാന്‍ ഗില്‍,ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
ഗ്രൂപ്പ് ബി -രോഹിത് ശര്‍മ, വിരാട് കോലി,സൂര്യകുമാര്‍ യാദവ്, വാഷിങ്ങ്ടണ്‍ സുന്ദര്‍,കെ എല്‍ രാഹുല്‍,ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, യശ്വസി ജയ്സ്വാള്‍,ശ്രേയസ് അയ്യര്‍
ഗ്രൂപ്പ് സി - അക്ഷര്‍ പട്ടേല്‍,തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, സഞ്ജു സാംസണ്, അര്‍ഷദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറെല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി,നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, സായ് സുദര്ശന്, രവി ബിഷ്ണോയ്, റുതുരാജ് ഗെയ്ക്ക്വാദ്