അവൻ സമ്മർദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു, ആർസിബി നായകനെ പ്രശംസിച്ച് ദിനേഷ് കാർത്തിക്
ഐപിഎല്‍ 2025 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു നായകനായ രജത് പാട്ടീധാര്‍ മികച്ച രീതിയില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്തുവെന്ന് ആര്‍സിബി മെന്ററായ ദിനേഷ് കാര്‍ത്തിക്. ക്യാപ്റ്റനായ ശേഷം പാട്ടീധാര്‍ തന്റെ സ്വഭാവത്തിലും സമീപനത്തിലും മാറ്റമില്ലാതെ തുടരുകയാണെന്നും ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം പാട്ടീധാറിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ഡികെ പറയുന്നു.
ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം ഉണ്ടായിട്ടും പാട്ടിദാര്‍ ശാന്തതയും ആത്മവിശ്വാസവും നിലനിര്‍ത്തുന്നുവെന്നാണ് കാര്‍ത്തിക്കിന്റെ വിലയിരുത്തല്‍. ''ക്യാപ്റ്റനായതിന് മുന്‍പ് എങ്ങനെ ഉണ്ടായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പൊഴും കളിക്കുന്നത്. അവനുമായി മികച്ച വ്യക്തിബന്ധമാണുള്ളത്. നായകനായും കളിക്കാരനായും അവന്‍ തിളങ്ങുന്നതില്‍ സന്തോഷമുണ്ട് കാര്‍ത്തിക് പറഞ്ഞു. അതേസമയം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനങ്ങളെയും കാര്‍ത്തിക് പ്രശംസിച്ചു.ദേവ്ദത്ത് അവന്റെ കളി മറ്റൊരു ലെവലിലേക്ക് കൊണ്ടുപോയെന്നും ടീമിന് അവന്റെ സാന്നിധ്യം പ്രധാനമാണെന്നും ഡികെ വ്യക്തമാക്കി.