1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ambati Rayudu urges Yashaswi Jaiswal to leave RR and join Mumbai Indians

വൈഭവിന്റെ നിഴലില്‍ നിന്ന് അവന്‍ രക്ഷപ്പെടണം, ജയ്‌സ്വാള്‍ മുംബൈയിലേക്ക് മാറണമെന്ന് അമ്പാട്ടി റായുഡു

Rajasthan Royals vs Mumbai Indians, RR vs MI, Jaiswal, Suryavanshi
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ 15 കാരന്‍ സൂര്യവംശി തകര്‍പ്പന്‍ പ്രകടനങ്ങള്‍ തുടര്‍ച്ചയാക്കിയതോടെ സഹ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ പൂര്‍ണ്ണമായും വൈഭവിന്റെ നിഴലായി മാറിയെന്ന് മുന്‍ ഇന്ത്യന്‍ താരമായ അമ്പാട്ടി റായുഡു. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ ഒരാളായിട്ടും വൈഭവിന്റെ നിഴലില്‍ ജയ്‌സ്വാള്‍ ഒതുങ്ങിപോകുന്നത് താരത്തിന് ഗുണകരമാകില്ലെന്നും കൂടുതല്‍ എക്‌സ്‌പോഷര്‍ ലഭിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറണമെന്നുമാണ് റായുഡു പറയുന്നത്.
 
ഇന്ത്യയ്ക്കായി ഇതിനകം 55 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമായ ജയ്‌സ്വാളിന്റെ ഏഴാമത്തെ ഐപിഎല്‍ സീസണാണിത്. 15 മത്സരങ്ങളില്‍ നിന്ന് 426 റണ്‍സുമായി മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും വൈഭവ് നടത്തുന്ന വെടിക്കെട്ടില്‍ ജയ്‌സ്വാളിന്റെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഇതിന് പുറമെ വൈഭവുമായുള്ള ആരോഗ്യകരമല്ലാത്ത മത്സരബുദ്ധി ജയ്‌സ്വാളിന് തന്റെ സ്വാഭാവിക പ്രകടനം നഷ്ടപ്പെടുത്തുന്നുണ്ട്.
 
 ജയ്‌സ്വാള്‍ സ്വന്തം നിലയില്‍ തന്നെ ഒരു സൂപ്പര്‍ താരമാണ്. അവന് അവന്റേതായ സ്‌പേസ് ആവശ്യമാണ്. വൈഭവ് എപ്പോഴും തന്റെ സഹതാരങ്ങളെ തന്റെ നിഴലിലാക്കും. വൈഭവിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സീനിയര്‍ താരത്തെയാണ് ഓപ്പണിങ്ങില്‍ രാജസ്ഥാന് ആവശ്യം. ജയ്‌സ്വാള്‍ വൈഭവിന്റെ നിഴലില്‍ നിന്ന് വരികയാണ് വേണ്ടത്. അതിന് ഏറ്റവും അനുയോജ്യം മുംബൈയാണ്. മുംബൈക്കാരനാണ് എന്നതും രോഹിത്തിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു എന്നതും ജയ്‌സ്വാളിന് അനുയോജ്യമായ കാര്യമാണ്. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് ജയ്‌സ്വാളിനും മുംബൈയ്ക്കും ഗുണം ചെയ്യും. റായുഡു പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Rishabh Pant: ലഖ്‌നൗവിനെ നയിക്കാൻ ഇനി പന്തില്ല ! നാണംകെട്ട പുറത്താകലിനു പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞു