1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Anger grows over mustafisur rahman's IPL inclusion

പിച്ചുകൾ തകർക്കും, ഐപിഎൽ മുടക്കും.. ബംഗ്ലാദേശി പേസറെ കളിപ്പിക്കരുതെന്ന് ഭീഷണി

Mustafisur Rahman
ബംഗ്ലാദേശ് പേസ് ബൗളറായ മുസ്തഫിസുര്‍ റഹ്‌മാനെ കളിപ്പിച്ചാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തടയുമെന്ന് ഭീഷണി. ഉജ്ജയിനിലെ പ്രാദേശിക മത നേതാക്കളാണ് ഭീഷണിയുമായി രംഗത്ത് വന്നത്. ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെ അക്രമങ്ങള്‍ കടുത്ത പശ്ചാത്തലത്തിലാണ് ഐപിഎല്‍ സംഘാടകര്‍ക്കെതിരെ  ഒരു വിഭാഗം രംഗത്തുവന്നത്.
 
 ഇജ്ജയിനിലെ റിന്‍മുക്തേശ്വര്‍ മഹാദേവ് ക്ഷേത്രം മുഖ്യ പൂജാരി മഹാവീര്‍ നാഥ് ഉള്‍പ്പടെയുള്ള നേതാക്കളാണ് ഐപിഎല്‍ തടസ്സപ്പെടുത്തുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ബംഗ്ലാദേശിലെ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ ബംഗ്ലാദേശി താരങ്ങളെ ഇന്ത്യന്‍ മണ്ണില്‍ കളിപ്പിക്കാന്‍ അനുവരിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇത്തവണ 9.2 കോടി മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു ബംഗ്ലാദേശി താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.
 
 
അടുത്ത ലേഖനം
അങ്ങനെ ഒന്ന് നടന്നിട്ടില്ല, ടെസ്റ്റ് ഫോർമാറ്റിൽ കോച്ചാകാൻ വിവിഎസ് ലക്ഷ്മണെ സമീപിച്ചെന്ന വാർത്തകൾ തള്ളി ബിസിസിഐ