1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju samson to open csk's team stregth after IPL Auction

ധോനി ഇമ്പാക്ട് പ്ലെയറായി മാറും, ചെന്നൈ ടീമിലെ യുവതാരങ്ങൾക്ക് സഞ്ജു ചേട്ടനാകും, ഇത്തവണ വെടിക്കെട്ട് യുവനിര

Chennai Super kings, IPL 26, Sanju Samson, Chennai youngh squad,ചെന്നൈ സൂപ്പർ കിങ്ങ്സ്, ഐപിഎൽ 26, സഞ്ജു സാംസൺ, ചെന്നൈ സ്ക്വാഡ്
ഐപിഎല്ലിന്റെ തുടക്കകാലം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് എന്ന ടീമിന്റെ വിജയമന്ത്രങ്ങളിലൊന്ന് യുവത്വത്തിനേക്കാള്‍ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കുക എന്നതായിരുന്നു. പലപ്പോഴും ഈ തന്ത്രം വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും കിരീടനേട്ടങ്ങളിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ചെന്നൈയ്ക്കായിട്ടുണ്ട്. എന്നാല്‍ ഗെയിം മൊത്തത്തില്‍ മാറുകയും കഴിഞ്ഞ തവണ ഈ തന്ത്രം വിനയാവുകയും ചെയ്തതോട്ടെ ചെന്നൈ തങ്ങളുടെ തന്ത്രത്തില്‍ സമൂലമായ മാറ്റം വരുത്തിയിരിക്കുകയാണ്.
 
 ഇത്തവണ ഐപിഎല്ലില്‍ യുവരക്തത്തിലാണ് ചെന്നൈ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. മധ്യനിരയില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി 20കാരനായ യുവതാരം പ്രശാന്ത് വീറിനെയും വിക്കറ്റ് കീപ്പര്‍ ഫിനിഷറായ കാര്‍ത്തിക് ശര്‍മയേയും 14.2 കോടി രൂപ വീതം മുടക്കിയാണ് ചെന്നൈ ടീമിലെത്തിച്ചത്. ഇതാദ്യമായാണ് അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ ഇത്രയും പ്രതിഫലം ലഭിക്കുന്നത്. വിദേശപേസറായി മാറ്റ് ഹെന്റിയേയും ഫിനിഷര്‍ റോളില്‍ ഓസീസ് താരം മാത്യു ഷോര്‍ട്ടിനെയും ടീമിലെത്തിച്ച ചെന്നൈയ്ക്ക് ഇത്തവണ യുവത്വത്തിന്റെ മുഖമാണുള്ളത്.
 
40 കഴിഞ്ഞ മഹേന്ദ്ര സിംഗ് ധോനി ഈ സീസണോടെ ഐപിഎല്ലില്‍ വിരമിക്കാനാണ് സാധ്യത. മുട്ടുവേദന അലട്ടുന്ന ധോനി പല മത്സരങ്ങളിലും ഇമ്പാക്ട് താരമായാകും കളിക്കുക. അങ്ങനെയെങ്കില്‍ നായകന്‍ റുതുരാജ് ഗെയ്ക്ക്വാദാണെങ്കിലും ഫ്രാഞ്ചൈസിയുടെ മുഖമായി മാറുക മലയാളി താരം സഞ്ജു സാംസണാകും. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരവും സഞ്ജുവാണ്. ആയുഷ് മാത്രെ,ഡെവാള്‍ഡ് ബ്രെവിസ്,നൂര്‍ അഹമ്മദ്,പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ, ഉര്‍വില്‍ പട്ടേല്‍ തുടങ്ങിയ യുവതാരങ്ങളുടെ മെന്റര്‍ റോള്‍ കൂടി സഞ്ജുവിനാകും.
 
ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍, ആയുഷ് മാത്രെ, ശിവം ദുബെ, റുതുരാജ് ഗെയ്ക്ക്വാദ്, ഉര്‍വില്‍ പട്ടേല്‍,ഡെവാള്‍ഡ് ബ്രെവിസ് എന്നിവരടങ്ങിയ നിര ശക്തമാണ്. സ്പിന്‍ നിരയില്‍ നൂര്‍ അഹമ്മദിന് പിന്തുണയായി രാഹുല്‍ ചഹറെത്തും. ശിവം ദുബെ, പ്രശാന്ത് വീര്‍ എന്നിങ്ങനെ 2 ഓള്‍റൗണ്ട് ഓപ്ഷനുകളും ടീമിന് ലഭിക്കും. പേസര്‍മാരില്‍ നാഥന്‍ എല്ലിസിന് പിന്തുണയായി മാറ്റ് ഹെന്റിയും ഖലീല്‍ അഹമ്മദുമെത്തുന്നതോടെ ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നായി മാറാന്‍ ചെന്നൈയ്ക്ക് സാധിക്കും.
അടുത്ത ലേഖനം
ഇനി താഴാനില്ല, കിട്ടാനുള്ളതെല്ലാം ബോണസെന്ന മനോഭാവത്തിൽ കളിക്കണം, ഗില്ലിന് ഉപദേശവുമായി ശ്രീകാന്ത്