ആദ്യ റൗണ്ടിൽ ആരും വാങ്ങിയില്ല, ഹൃദയം തകർന്ന് ഇമോജി പങ്കുവെച്ച് പൃഥ്വി ഷാ, ഡൽഹി എടുത്തപ്പോൾ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്തു

Prithvi Shah
അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2025 (12:38 IST)
ഐപിഎല്‍ താരലേലത്തിന്റെ ആദ്യഘട്ടത്തില്‍ ആരും ടീമിലെടുക്കാതിരുന്നതോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റാറ്റസ് നിമിഷങ്ങള്‍ക്കകം ഡിലീറ്റ് ചെയ്ത് ഇന്ത്യന്‍ താരം പൃഥ്വി ഷാ. 75 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന പൃഥ്വി ഷായെ ആദ്യ റൗണ്ടില്‍ ആരും തന്നെ ടീമിലെടുത്തിരുന്നില്ല. പിന്നീട് രണ്ടാം റൗണ്ടിലും താരത്തെ എടുക്കാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടക്കം ആരും താത്പര്യം കാണിച്ചില്ല. ഇതോടെ ഹൃദയം തകര്‍ന്ന ലവ് ഇമോജി പങ്കുവെച്ച് ഇറ്റ്‌സ് ഒകെ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസിട്ടത്.

എന്നാല്‍ തൊട്ടുപിന്നാലെ നടന്ന ആക്‌സിലറേറ്റഡ് താരലേലത്തില്‍ മൂന്നാം വട്ടവും പൃഥ്വിയുടെ പേര് വന്നതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരത്തിന്റെ അടിസ്ഥാന വിലയയ 75 ലക്ഷം രൂപയ്ക്ക് ടീമിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്‌സര്‍ പട്ടേലിനൊപ്പമുള്ള സെല്‍ഫി താരം സ്റ്റാറ്റസാക്കി മാറ്റി. ബാക്ക് ടു ഫാമിലി എന്നാണ് താരം കുറിച്ചത്. ഇന്ത്യയുടെ ഭാവിയെന്ന വിശേഷണം സ്വന്തമാക്കിയ പ്രതിഭയായിരുന്നെങ്കിലും അച്ചടക്കമില്ലായ്മയും മോശം ഫോമും കാരണം പൃഥ്വി ഷാ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശരാശരി പ്രകടനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്.

എന്നാല്‍ ഈ വര്‍ഷം
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് മഹാരാഷ്ട്രയിലേക്ക് മാറിയ പൃഥ്വി ഷാ ഈ വര്‍ഷം രഞ്ജിയിലെ വേഗതയേറിയ ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 2018ല്‍ തന്റെ പതിനെട്ടാം വയസില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി സെഞ്ചുറിയോടെ അരങ്ങേറിയെങ്കിലും 2021ല്‍ തന്നെ താരം ഇന്ത്യയുടെ പദ്ധതികളില്‍ നിന്ന് പുറത്തായിരുന്നു. 2021ല്‍ ശ്രീലങ്കക്കെതിരായ ഏകദിനത്തിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :