1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Abhishek Sharma T20 World Cup Two Duck

Abhishek Sharma: തുടര്‍ച്ചയായി രണ്ടാമത്തെ ഡക്ക്; സഞ്ജുവിന്റെ പകരക്കാരനു പുറത്തേക്ക് വഴി തുറക്കുമോ?

നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചിരുന്നു

Abhishek Sharma
Abhishek Sharma

Abhishek Sharma: ഏഷ്യ കപ്പിലെയും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെയും ഫോം ടി20 ലോകകപ്പില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ അഭിഷേക് ശര്‍മ. പനിയും വയറുവേദനയും മൂലം നമീബിയയ്‌ക്കെതിരായ മത്സരം നഷ്ടമായ അഭിഷേക് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ എത്തിയെങ്കിലും പൂജ്യത്തിനു പുറത്തായി. 
 
നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചിരുന്നു. ആരോഗ്യവാനായി തിരിച്ചെത്തിയപ്പോള്‍ സഞ്ജു പുറത്താകുകയും അഭിഷേക് പ്ലേയിങ് ഇലവനില്‍ എത്തുകയുമായിരുന്നു. പാക്കിസ്ഥാനെതിരെ നാല് പന്തുകള്‍ നേരിട്ട അഭിഷേക് പൂജ്യത്തിനു മടങ്ങി. തുടര്‍ച്ചയായി രണ്ടാം ഡക്ക് ! സല്‍മാന്‍ അഗയുടെ പന്തില്‍ ഷഹീന്‍ അഫ്രീദി ക്യാച്ചെടുത്താണ് അഭിഷേകിന്റെ പുറത്താകല്‍. 
 
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ച് കളികളില്‍ നിന്ന് 249.32 സ്‌ട്രൈക് റേറ്റില്‍ 182 റണ്‍സ് നേടിയ അഭിഷേക് ഏഷ്യ കപ്പില്‍ ഏഴ് കളികളില്‍ നിന്ന് 200 സ്‌ട്രൈക് റേറ്റില്‍ 314 റണ്‍സെടുത്ത് ടോപ് സ്‌കോററായിരുന്നു. ഈ ഫോം ലോകകപ്പില്‍ തുടരാന്‍ താരത്തിനു സാധിക്കുന്നില്ല. 
അടുത്ത ലേഖനം
സഞ്ജുവില്ലാതെ ഇന്ത്യ, അര്‍ഷ്ദീപും പുറത്ത്; പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും