1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Will Australia qualify to Super 8

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

സിംബാബ്വെയ്‌ക്കെതിരായ അപ്രതീക്ഷിത തോല്‍വിയോടെ ഓസ്‌ട്രേലിയ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു

Zimbabwe
Zimbabwe

T20 World Cup 2026: ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ചിരിക്കുകയാണ് കുഞ്ഞന്‍മാരായ സിംബാബ്വെ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് സിംബാബ്വെ കംഗാരുക്കളെ വീഴ്ത്തിയത്. 
 
സിംബാബ്വെയ്‌ക്കെതിരായ അപ്രതീക്ഷിത തോല്‍വിയോടെ ഓസ്‌ട്രേലിയ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്ക, ഒമാന്‍ എന്നിവര്‍ക്കെതിരെയാണ് ഓസ്‌ട്രേലിയയ്ക്കു ഇനി കളികളുള്ളത്. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഓസ്‌ട്രേലിയയ്ക്കു സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാന്‍ സാധിക്കൂ. 
 
പോയിന്റ് ടേബിള്‍ 
 
ശ്രീലങ്ക - നാല് പോയിന്റ് 
സിംബാബ്വെ - നാല് പോയിന്റ് 
ഓസ്‌ട്രേലിയ - രണ്ട് പോയിന്റ്‌
About Writer
രേണുക വേണു
അടുത്ത ലേഖനം
India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല