അനുബന്ധ വാര്‍ത്തകള്‍
- പരിക്കേറ്റ മാർഷ് ടി20 ലോകകപ്പിൽ നിന്ന് പുറത്തേക്ക്, പകരക്കാരനായി സ്റ്റീവ് സ്മിത്ത്
- Ashes Series : ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ചുറി, ദ്രാവിഡിനെ മറികടന്നു!, ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്
- ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്
- സ്മിത്ത് ക്യാപ്റ്റനായി തിരിച്ചെത്തും, ബോക്സിംഗ് ഡേ ടെസ്റ്റിൽ ലിയോണും കമ്മിൻസും പുറത്ത്
- Ashes Series: സിക്സടിച്ച് ടെസ്റ്റ് തീർക്കാമോ സക്കീർ ഭായ്ക്ക്, സ്മിത്തിന് പറ്റും , സൂപ്പർ കാമിയോ, രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ട് അടപടലം
പിഎസ്എല്ലിലെ വിലകൂടിയ താരമായി സ്റ്റീവ് സ്മിത്ത്, ലേലം ബഹിഷ്കരിച്ച് അഫ്ഗാൻ താരങ്ങൾ
ലീഗിന്റെ പതിനൊന്നാം സീസണിലേക്ക് എട്ടു ടീമുകളിലായി ആകെ 103 താരങ്ങളെയാണ് ലേലത്തിലൂടെ തിരഞ്ഞെടുത്തത്.
പാക്കിസ്ഥാന് സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് സ്മിത്ത്. ലഹോറില്‍ നടന്ന വാശിയേറിയ താരലേലത്തില്‍ റെക്കോര്‍ഡ് തുകയായ 14 കോടി പാകിസ്ഥാന് രൂപയ്ക്കാണ്(ഏകദേശം 4.5 കോടി ഇന്ത്യന്‍ രൂപ) സിയാല്‍കോട്ട് സ്റ്റാലിയന്‍സ് സ്മിത്തിനെ സ്വന്തമാക്കിയത്. ലീഗിന്റെ പതിനൊന്നാം സീസണിലേക്ക് എട്ടു ടീമുകളിലായി ആകെ 103 താരങ്ങളെയാണ് ലേലത്തിലൂടെ തിരഞ്ഞെടുത്തത്.
വിദേശ താരങ്ങളില്‍ സ്മിത്ത് മുന്നിലെത്തിയപ്പോള്‍, പാക്കിസ്ഥാന് താരങ്ങളില്‍ യുവ പേസര്‍ നസീം ഷായാണ് ലേലത്തിലെ താരമായി മാറിയത്. 8.65 കോടി പികെആര്‍ (ഏകദേശം 2.8 കോടി ഇന്ത്യന്‍ രൂപ) നല്‍കിയാണ് താരത്തെ സ്വന്തമാക്കിയത്. മാര്‍ച്ച് 23 മുതല്‍ മെയ് 3 വരെയാണ് പിഎസ്എല്‍ മത്സരങ്ങള്‍ നടക്കുക.
അതേസമയം പാകിസ്ഥാനുമായി നയതന്ത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിഎസ്എല്‍ താരലേലത്തില്‍ അഫ്ഗാന് താരങ്ങള്‍ പങ്കെടുത്തില്ല. താരലേലത്തിന് മുന്‍പായി അഫ്ഗാന് താരം റഹ്മാനുള്ള ഗുര്‍ബാസിനെ പെഷവാര്‍ സാല്‍മി സ്വന്തമാക്കിയിരുന്നു. അഫ്ഗാനുമായി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഫ്ഗാന് താരങ്ങളെ പിഎസ്എല്ലില്‍ കളിപ്പിക്കുന്നതിനെതിരെ പാകിസ്ഥാനില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഗുര്‍ബാസ് ലീഗില്‍ നിന്നും പിന്മാറി. ഇതിന് പിന്നാലെയാണ് അഫ്ഗാന് താരങ്ങള്‍ പിഎസ്എല്‍ താരലേലം ബഹിഷ്കരിച്ചത്.