1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Hardik Pandya Jaiswal Trading Mumbai Indians

തുടരാനില്ലെന്ന് ഉറപ്പിച്ച് ഹാർദിക് പാണ്ഡ്യ; രോഹിത്തിനു പകരക്കാരനായി ജയ്‌സ്വാളിനെ എത്തിക്കാൻ നീക്കം

Hardik Pandya, Rohit sharma, Mumbai Indians, IPL News
മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻസി മാറ്റം. ഹാർദിക് പാണ്ഡ്യ നായകസ്ഥാനത്ത് തുടരില്ലെന്ന് ഉറപ്പായി. ട്രേഡിങ്ങിലൂടെ മറ്റൊരു താരത്തെ സ്വന്തമാക്കാനാണ് മുംബൈ ഫ്രാഞ്ചൈസി ആലോചിക്കുന്നത്. 
 
കണ്ണ് ജയ്‌സ്വാളിൽ 
 
രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്‌സ്വാളിനെ മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയുമായുള്ള ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയേക്കും. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക ചർച്ചകൾ നടന്നു. രോഹിത് ശർമ 2027 സീസണിൽ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഒരു ഇന്ത്യൻ ഓപ്പണറിനായി മുംബൈ ശ്രമിക്കുന്നത്. 
 
ക്യാപ്റ്റൻസിയിൽ കണ്ണ് 
 
ഹാർദിക് പാണ്ഡ്യയ്ക്ക് പകരം പുതിയ ക്യാപ്റ്റനെയും മുംബൈയ്ക്ക് ആവശ്യമാണ്. രാജസ്ഥാനിൽ നിന്ന് എത്തുന്ന ജയ്‌സ്വാളിന് മുംബൈയിൽ നായകസ്ഥാനത്തിലും കണ്ണുണ്ട്. സൂര്യകുമാർ യാദവിന്റെ ഭാവിയും മുംബൈയിൽ അനിശ്ചിതത്വത്തിൽ ആയതിനാൽ ജയ്‌സ്വാളിന് ക്യാപ്റ്റൻസി ലഭിക്കാൻ സാധ്യതകളേറെ. രാജസ്ഥാനിൽ റിയാൻ പരാഗ് നായകനായി തുടരുമെന്നതിനാൽ സമീപകാലത്തൊന്നും ജയ്‌സ്വാളിന് താൻ ആഗ്രഹിക്കുന്ന ക്യാപ്റ്റൻസി ലഭിക്കില്ല. Also Read: മുംബൈ പരിശീലക സ്ഥാനമൊഴിഞ്ഞ് ജയവർധനെ, പകരക്കാരുടെ പട്ടികയിൽ 5 പ്രമുഖർ, 2 ഓസ്ട്രേലിയൻ താരങ്ങൾ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സിംബാബ്വെ പഴയ സിംബാബ്വെയല്ല ! ബംഗ്ലാദേശിന് 99 റൺസിന്റെ നാണംകെട്ട തോൽവി