IPL 2027: പന്ത്, ഹാർദിക്, അർഷ്ദീപ്, ലിവിങ്സ്റ്റൺ; ഇതുവരെ നടന്ന സുപ്രധാന ട്രേഡുകൾ അറിയാം
Hardik Pandya and Rishbh Pant
IPL 2027: ഐപിഎൽ 2027 നു മുന്നോടിയായുള്ള താര കൈമാറ്റം പുരോഗമിക്കുകയാണ്. നവംബർ 17 വരെയാണ് ഫ്രാഞ്ചൈസികൾക്ക് താര കൈമാറ്റത്തിന് അവസരമുള്ളത്. റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ ഇന്ത്യയുടെ സൂപ്പർതാരങ്ങൾ ഇത്തവണ ഐപിഎൽ താര കൈമാറ്റങ്ങളിൽ പങ്കാളികളായിട്ടുണ്ട്.
പാണ്ഡ്യ ഇനി പഞ്ചാബിൽ
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബ് കിങ്‌സിൽ കളിക്കും. പഞ്ചാബിന്റെ പേസർ ആയിരുന്ന അർഷ്ദീപ് സിങ് മുംബൈയിലേക്കും എത്തി.
ഹാർദിക് പാണ്ഡ്യ 18 കോടിക്കാണ് പഞ്ചാബിൽ എത്തിയിരിക്കുന്നത്. നേരത്തെ 16.35 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. അർഷ്ദീപ് സിങ് 18 കോടിക്കാണ് മുംബൈയിൽ എത്തിയിരിക്കുന്നത്. പഞ്ചാബിൽ ആയിരുന്നപ്പോഴും 18 കോടി തന്നെയായിരുന്നു അർഷ്ദീപിന്റെ പ്രതിഫലം.
മൂല്യമിടിഞ്ഞ് പന്ത്
അവസാന മെഗാ താരലേലത്തിൽ 27 കോടിക്കാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്. താര കൈമാറ്റത്തിലൂടെ പന്ത് തന്റെ പഴയ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തി. 27 കോടിയിൽ നിന്ന് പ്രതിഫലം 15 കോടിയായി കുറയുകയും ചെയ്തു. പന്തിന് പകരം കുൽദീപ് യാദവിനെ ഡൽഹി ലഖ്‌നൗവിന് വിട്ടുകൊടുത്തു. 13.25 കോടിക്കാണ് ഈ താര കൈമാറ്റം. നേരത്തെയും ഇത് തന്നെയായിരുന്നു കുൽദീപിന്റെ പ്രതിഫലം.
മറ്റു പ്രധാന ട്രേഡുകൾ
ടി.നടരാജൻ ഡൽഹിയിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരബാദിലേക്ക് എത്തിയത് അഞ്ച് കോടിക്ക്. നേരത്തെ 10.75 കോടിയായിരുന്നു നടരാജന്റെ പ്രതിഫലം.
ലിയാം ലിവിങ്സ്റ്റൺ സൺറൈസേഴ്‌സ് ഹൈദരബാദിൽ നിന്ന് ആറ് കോടി പ്രതിഫലത്തിന് ചെന്നൈ സൂപ്പർ കിങ്‌സിൽ. നേരത്തെ 13 കോടിയായിരുന്നു പ്രതിഫലം.
ഖലീൽ അഹമ്മദ് 4.8 കോടിക്ക് ചെന്നൈ സൂപ്പർ കിങ്‌സിൽ നിന്ന് ഹൈദരബാദിലേക്ക് എത്തി.
ജാക് എഡ്വാഡ്‌സ് മൂന്ന് കോടിക്ക് ഹൈദരബാദിൽ നിന്ന് ചെന്നൈയിലേക്ക്.
നഥാൻ ഏലിസ് രണ്ട് കോടിക്ക് ചെന്നൈയിൽ നിന്ന് ഹൈദരബാദിലേക്ക് എത്തി. Also Read: സതീശന്റെ ജനാധിപത്യ ഗീർവാണങ്ങൾ കേട്ട് കോരിത്തരിച്ചവർ ദയവായി മാളത്തിൽ നിന്ന് പുറത്തിറങ്ങണം; പരിഹസിച്ച് എം.സ്വരാജ്
