1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vikram Bhatt Backs Vijay Trisha Amid Affair Rumours

'അവ‍ർക്ക് സ്നേഹിക്കാൻ അവകാശമുണ്ട്'; വിജയ്- തൃഷ വിവാദത്തിൽ വിക്രം ഭട്ട്

സനേഹം പാപമാണെന്ന് പറഞ്ഞ് മറച്ചുവെക്കുന്നതിലും അന്തസുണ്ട് അത് പരസ്യമാക്കുന്നതിൽ

Vikram Bhatt, Vijay, Trisha, thalapathy vijay, trisha krishnan, sangeetha vijay, വിക്രം ഭട്ട്, വിജയ്, തൃഷ, തലപതി വിജയ്, തൃഷ കൃഷ്ണൻ, സംഗീത വിജയ്
Vikram Bhatt
വിജയ് തൃഷ വിവി​ദങ്ങളിൽ തന്റെ അഭിപ്രായം പങ്കുവെച്ച് നിർമാതാവ് വിക്രം ഭട്ട്. ഇപ്പോൾ കേൾക്കുന്ന കിംവദന്തികൾ ശരിയാണോ എന്ന് തനിക്ക് അറിയില്ലെന്നും എങ്കിലും ആളുകൾ അവരുടെ വികാരങ്ങളെ പരസ്യമായി കൈകാര്യം ചെയ്യുന്ന രീതി പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്നേഹം പാപമാണെന്ന് പറഞ്ഞ് മറച്ചുവെക്കുന്നതിലും അന്തസുണ്ട് അത് പരസ്യമാക്കുന്നതിൽ. അവർക്ക് ജീവിക്കാനും പരസ്പരം സ്നേഹിക്കാനും ഇവിടെ അവകശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിക്രം ഭട്ടിന്‍റെ പ്രതികരണം.
 
"വിജയ്, തൃഷ എന്നിവരുടെ കാര്യത്തിൽ എനിക്ക് പ്രശംസനീയമായ എന്തോ ഒന്ന് തോന്നുന്നു. പാപമാണെന്ന് കരുതി, നിലവിൽ ഒന്നുമില്ലെന്ന് നടിക്കുന്നതിലും അന്തസുണ്ട് ആ സ്നേഹം മറച്ചുവെക്കാതിരിക്കുന്നതിൽ. എന്റെ അഭിപ്രായത്തിൽ സനേഹമില്ലാത്ത ഒരു ബന്ധമാണെങ്കിൽ ആ ബന്ധത്തിൽ നിന്ന് ഞാൻ പുറത്തുകടക്കും. 
 
പണത്തിനേക്കാളും സ്വത്തിനേക്കാളും പ്രധാനമായി എന്റെ അന്തസ്സ് നിലനിർത്തി ഞാൻ പുറത്തുകടക്കും. വിധിയെ ഭയപ്പെടാതെ അവരവരുടെ ഹൃദയങ്ങൾ എന്താണോ ആ​ഗ്രഹിക്കുന്നത് അതിനനുസരിച്ച് ജീവിക്കാൻ കഴിയണം. അതിനുള്ള സ്വാതന്ത്യമുണ്ടാകണം. ഞാൻ എപ്പോഴും മനുഷ്യ ഹൃദയത്തിന്റെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളും. അവർക്ക് ജീവിക്കാനും സ്നേഹിക്കാനും അവകാശമുണ്ട്" വിക്രം ഭട്ട് കുറിച്ചു.
അടുത്ത ലേഖനം
"തമിഴ്നാട് സർക്കാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി"; കുറിപ്പുമായി നടി സായി പല്ലവി