1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 'Delhi Will Not Be Held Hostage': Delhi CM Rekha Gupta Terms CJP as B-Team of AAP and Congress

ഡൽഹിയെ ബന്ദിയാക്കാൻ അനുവദിക്കില്ല: കോക്രോച്ച് പാർട്ടി എഎപി-കോൺഗ്രസ് സഖ്യത്തിന്റെ ബി-ടീമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Vote chori, SIR, Election Commissioners, SIR List, Gyanesh Kumar
ന്യൂഡല്‍ഹി : തലസ്ഥാന നഗരിയെ അനാവശ്യ സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വീണ്ടും ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. യുവാക്കളുടെ മറവില്‍ സമരം നടത്തുന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി' ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ബി-ടീമാണെന്നും രേഖ ഗുപ്ത  ആരോപിച്ചു. മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സിജെപി, ഇടത് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് രേഖ ഗുപ്തയുടെ പ്രതികരണം.
 
എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ അസ്വസ്ഥത തീക്കാനായി തെരുവുകളില്‍ ഇറങ്ങി ജനങ്ങളുടെ ജീവിതം തടസ്സപ്പെടുത്തുന്നത്. എന്തിനാണ് ഡല്‍ഹിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്നും എക്‌സില്‍ കുറിച്ച പോസ്റ്റില്‍ രേഖ ഗുപ്ത കുറിച്ചു. ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷത്തെയാണ് പ്രതിപക്ഷം വെല്ലുവിളിക്കുന്നതെന്നും ഇത് ജനാധിപത്യത്തിനെതിരാണെന്നും അരവിന്ദ് കേജ്രിവാള്‍ രാഷ്ട്രീയ നേട്ടത്തിനായി ഡല്‍ഹിയുടെ സമാധാനം നശിപ്പിക്കുകയാണെന്നും രേഖ ഗുപ്ത പറഞ്ഞു.
 
ക്രമസമാധാനം പാലിക്കാനും പൊതുജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാനുമാണ് പോലീസ് സമരക്കാരെ മാറ്റിയതെന്നും അതിനെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നും രേഖ ഗുപ്ത വ്യക്തമാക്കി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒരു എം പിയായ എനിക്ക് ഈ അവസ്ഥ, സുപ്രീം കോടതിയ്ക്ക് പുല്ലുവിലയല്ലെ നൽകുന്നത് : ജോൺ ബ്രിട്ടാസ് എം പിയെ വലിച്ചിഴച്ച് പോലീസ്