നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്
നയന്‍താരയും കവിനും ആദ്യമായി ഒന്നിച്ച തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം 'ഹായ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
നയന്‍താരയും കവിനും ആദ്യമായി ഒന്നിച്ച തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം 'ഹായ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 വഴി ചിത്രം 2026 സെപ്റ്റംബര്‍ 25 മുതല്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒ.ടി.ടിയില്‍ ലഭ്യമാകും.
ലോകേഷ് കനകരാജിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച വിഷ്ണു ഇടവന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. നയന്‍താരക്കും കവിനും പുറമെ രാധിക ശരത്കുമാര്‍, പ്രഭു, കെ. ഭാഗ്യരാജ്, വി.ടി.വി ഗണേഷ്, സത്യന്‍ തുടങ്ങിയ വന്‍ താരനിരയും സിനിമയിലുണ്ട്.
വീട്ടുകാര്‍ ഉറപ്പിച്ച വിവാഹങ്ങളില്‍ നിന്ന് പിന്മാറുന്ന രണ്ടുപേര്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ആഗസ്റ്റ് 28-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തിയേറ്റര്‍ റിലീസിന് ഒരു മാസത്തിനുള്ളിലാണ് സിനിമ ഒടിടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
