1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. R Sreelekha denies BJP resignation rumours

ഞാൻ മോദി ഭക്ത, മരണം വരെയും പാർട്ടിയിൽ തുടരും : ബിജെപി വിടുമെന്ന വാർത്തകൾ തള്ളി ആർ ശ്രീലേഖ

R Sreelekha
ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നുവെന്നുമുള്ള വാര്‍ത്തകള്‍ തള്ളി ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. താന്‍ പാര്‍ട്ടിയുടെ അഭിമാനമുള്ള അംഗമായി ജീവിതാന്ത്യം വരെയും തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തയാണ് താനെന്നും ശ്രീലേഖ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആര്‍ ശ്രീലേഖ ഇക്കാര്യം പറഞ്ഞത്.
 
ഏറെ വിവാദങ്ങള്‍ക്ക് ഇടവെച്ച സെപ്റ്റംബര്‍ 30ന് തിരുവനന്തപുരം മേയര്‍ക്ക് താന്‍ അയച്ച കത്തിനെ പറ്റിയും അവര്‍ വിശദീകരിച്ചു. ശാസ്തമംഗലം വാര്‍ഡിലെ സ്ട്രീറ്റ് ലൈറ്റ് കത്താത്ത പ്രശ്‌നം, പൊട്ടിപൊളിഞ്ഞ റോഡുകള്‍,ഡ്രെയ്‌നേജ് പ്രശ്‌നങ്ങള്‍ ഔദ്യോഗിക കാര്യങ്ങളില്‍ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ കാലതാമസം, ഭരണപരമായ തടസങ്ങള്‍ എന്നിവ പരിഹരിച്ചില്ലെങ്കില്‍ കൗണ്‍സിലര്‍ പദവി ഒഴിയാന്‍ വരെ തയ്യാറാണെന്ന് കാണിച്ച് മേയര്‍ക്കും ജില്ലാകളക്ടര്‍ക്കും കത്തയക്കുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
 
തുടര്‍ച്ചയായ ജോലിത്തിരക്കുകളും മാനസിക സമ്മര്‍ദ്ദവും കാരണം ആരോഗ്യനില മോശമായെന്നും ഡോക്ടര്‍മാര്‍ തനിക്ക് 2 മാസത്തേക്ക് പൂര്‍ണ്ണവിശ്രമം വേണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും ഇക്കാര്യം ശാസ്തമംഗലം നിവാസികളായ വോട്ടര്‍മാരെ അറിയിക്കാന്‍ താന്‍ മേയര്‍ക്ക് കത്തയച്ച വിവരവും ആശുപത്രിയിലാണെന്ന സന്ദേശവും വാര്‍ഡ് വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതെന്നും ആര്‍ ശ്രീലേഖ വ്യക്തമാക്കി.
 
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റാണെന്നും ഡല്‍ഹിയിലെ ഉന്നത പദവികളില്‍ തനിക്ക് താല്പര്യമില്ലെന്നും കേരളത്തില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും ശ്രീലേഖ പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സിജെപി നേതാക്കളെ വെറുതെ വിട്ട് കോടതി, അഭിജീത് ദീപ്കെയടക്കമുള്ള നേതാക്കൾ പുറത്തേക്ക്