ഒരു എം പിയായ എനിക്ക് ഈ അവസ്ഥ, സുപ്രീം കോടതിയ്ക്ക് പുല്ലുവിലയല്ലെ നൽകുന്നത് : ജോൺ ബ്രിട്ടാസ് എം പിയെ വലിച്ചിഴച്ച് പോലീസ്
സിപിഎമ്മിന്റെ രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത് വിട്ടഴിച്ച് ഡല്‍ഹി പോലീസ്. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജോണ്‍ ബ്രിട്ടാസിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. സീറ്റിനടിയിലേക്ക് തന്റെ മുഖം അമര്‍ത്തി മര്‍ദ്ദിച്ചെന്നും എം പിയാണെന്ന് അറിയിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നെന്നും ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. വഴിയില്‍ ഇറക്കിവിട്ട ജോണ്‍ ബ്രിട്ടാസ് എം പി ഓട്ടോ പിടിച്ചാണ് തിരിച്ചെത്തിയത്.
തന്നെ മര്‍ദ്ദിക്കുന്ന വിവരം ഡിസിപി അറിഞ്ഞെന്നും ഡിസിപി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. വഴിയിലാണ് ഇറക്കിവിട്ടത്. ഒരു എം പിയുടെ അവസ്ഥ ഇതാണെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം എന്താകുമെന്നും ബ്രിട്ടാസ് ചോദിച്ചു. എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞാണ് എത്തിയതെന്നും തന്നെ മര്‍ദ്ദിച്ചതില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് സാക്ഷിയാണെന്നും ആ പയ്യന്‍ കാരണമാണ് രക്ഷപ്പെട്ടതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഡല്‍ഹി പോലീസിന് സുപ്രീം കോടതിയോടോ നിയമത്തിനോടോ ബഹുമാനമില്ല. അവര്‍ വിചാരിക്കുന്നത് അവരാണ് സര്‍ക്കാരും പാര്‍ലമെന്റും സുപ്രീം കോടതിയുമെല്ലാമെന്നാണ്. പെണ്‍കുട്ടികളുടെ വസ്ത്രം കീറിയാണ് കസ്റ്റഡിയിലെടുക്കുന്നത്. അവര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവശമുണ്ടെന്ന് സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞിട്ടേ ഉള്ളു. ഞങ്ങള്‍ വീണ്ടും സുപ്രീം കോടതിയെ വീണ്ടും സമീപിക്കും. ഡല്‍ഹി പോലീസാണോ അതോ ജനാധിപത്യ ഭരണകൂടമാണോ രാജ്യം ഭരിക്കുന്നത് എന്ന് തീരുമാനിക്കണം. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.
