1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. DA Message High Court Pinarayi Vijayan

സ്പാർക് ഡിഎ സന്ദേശം: സർക്കാരിനു ഗുഡ് സർട്ടിഫിക്കറ്റ്, പ്രതിപക്ഷത്തിനു വൻ തിരിച്ചടി

വ്യക്തിവിവരങ്ങൾ ചോരുന്നു എന്ന ആരോപണത്തിനു അടിസ്ഥാനമില്ല. ഡിഎ സന്ദേശത്തിൽ രാഷ്ട്രീയമില്ല

Rahul Mamkootathil, Pinarayi Vijayan
സർക്കാർ ജീവനക്കാർക്കു ഡിഎ സന്ദേശം അയക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഹൈക്കോടതി. സന്ദേശം അയച്ചതിൽ നിയമവിരുദ്ധതയില്ല. ക്ഷേമ രാഷ്ട്രത്തിൽ നല്ല ഭരണനിർവഹണത്തിന്റെ ഭാഗമാണ് ഇതെല്ലാം. സന്ദേശം അയച്ചതിൽ സ്വകാര്യതയുടെ ലംഘനമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. 
 
വ്യക്തിവിവരങ്ങൾ ചോരുന്നു എന്ന ആരോപണത്തിനു അടിസ്ഥാനമില്ല. ഡിഎ സന്ദേശത്തിൽ രാഷ്ട്രീയമില്ല. ഡാറ്റ ചോർച്ച നടന്നിട്ടില്ല. സിഎംഡിആർഎഫിലേക്കു സംഭാവന നൽകിയവർക്കു നന്ദി സന്ദേശം അയയ്ക്കുന്നത് തുടരാനും കോടതി അനുമതി നൽകി. 
 
' ഡിഎ സന്ദേസം സദ്ഭരണത്തിന്റെ ഭാഗം. ഇതിനായി സ്പാർക് വിവരങ്ങൾ ശേഖരിക്കാം. ഡിഎ സന്ദേശത്തിൽ സ്വകാര്യതയുടെ ലംഘനമില്ല. ശമ്പളവും മറ്റു ആനുകൂല്യങ്ങളും സംബന്ധിച്ചാണ് സന്ദേശം അയയ്ക്കുന്നത്. വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി എന്നതിനു തെളിവില്ല. ഹർജിയിൽ പ്രസക്തിയില്ലെന്നും പറഞ്ഞ കോടതി പ്രതിപക്ഷ സംഘടനകളുടെ ഹർജി തള്ളി. 
അടുത്ത ലേഖനം
'എല്ലാം കോംപ്രമൈസ്'; ഗണേഷിനെതിരെ പരാതി നൽകാനില്ലെന്ന് ഭാര്യ ബിന്ദു, മന്ത്രി ക്ഷമാപണം നടത്തി