ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ചുകയറി, വലിച്ചിഴച്ച് ബെഡ്റൂമിൽ നിന്നും കൊണ്ടുപോയി, രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലെന്ന് ധ്രുവ് റാഠി
എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ തന്റെ പാസ്‌പോര്‍ട്ടും ധ്രുവ് റാഠി ഉയര്‍ത്തിക്കാട്ടി.
കഴിഞ്ഞ ദിവസം സിജെപി പ്രഖ്യാപിച്ചിരുന്ന പ്രതിഷേധങ്ങള്‍ക്ക് മുന്‍പായി തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയല്ല മറിച്ച് തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് പ്രശസ്ത യൂട്യൂബര്‍ ധ്രുവ് റാഠി. താന്‍ വിദേശ പാസ്‌പോര്‍ട്ട് ഉടമയാണെന്നും അതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നുമുള്ള പ്രചാരണങ്ങളെ ധ്രുവ് റാഠി തള്ളികളഞ്ഞു. എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ തന്റെ പാസ്‌പോര്‍ട്ടും ധ്രുവ് റാഠി ഉയര്‍ത്തിക്കാട്ടി. താന്‍ ഒരു ഇന്ത്യന്‍ പൗരനാണെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന എല്ലാ അവകാശങ്ങളും തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാഹി ആവശ്യപ്പെട്ടുകൊണ്ട് സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് തിരിക്കാനിരിക്കെയാണ് ഒക്ടോബര്‍ 10ന് രാവിലെ ഗുരുഗ്രാമിലെ വസതിയില്‍ നിന്നും അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 7 മണിയോടെ താന്‍ വീട്ടില്‍ ബെഡ്‌റൂമില്‍ ഉറങ്ങികിടക്കുമ്പോഴായിരുന്നു അതിക്രമമെന്ന് ധ്രുവ് റാഠി പറയുന്നു.
I was not arrested or detained, I was KIDNAPPED. Thank you for your support, here's the full story https://t.co/gcN8cAUOmY
— Dhruv Rathee (@dhruv_rathee) October 11, 2026
വീടിന് പുറത്ത് ആളുകളെ കണ്ട് വാതില്‍ തുറന്ന അമ്മയെ തള്ളിമാറ്റി, സിവില്‍ വസ്ത്രം ധരിച്ച് ഇരുപതോളം പേരാണ് ബലമായി അകത്തുകയറിയത്. പോലീസ് യൂണിഫോമോ നെയിം പ്ലെയ്‌റ്റോ ഒന്നും ഇല്ലായിരുന്നു. വെഡ് റൂം തുറന്ന് ഉറക്കത്തില്‍ നിന്ന് എണീക്കും മുന്‍പെ ബലമായി പിടിച്ചുകൊണ്ടുപോയി. യൂണിഫോമോ, വാറന്റോ,രേഖകളോ ഒന്നുമില്ലാതെയാണ് പിടിച്ചുകൊണ്ടുപോയത്. അറസ്റ്റല്ല, തട്ടികൊണ്ടുപോവലാണുണ്ടായത്. കാലില്‍ ചെരിപ്പിടാന്‍ പോലും അനുവദിച്ചില്ല. ശരീരത്തിലാകെ പരിക്കുകളുണ്ടെന്നും തന്റെയും മാതാപിതാക്കളുടെയും ഫോണുകള്‍ പോലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും ഒരു ജീപ്പില്‍ കയറ്റി പല പോലീസ് സ്റ്റേഷനുകളിലെക്ക് തന്നെ മാറ്റിയെന്നും ധ്രുവ് റാഠി പറഞ്ഞു.
23 മണിക്കൂറോളം തടങ്കലില്‍ വെച്ചു. അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിച്ചില്ല. സുതാര്യമായ തിരെഞ്ഞെടുപ്പിനായി ശബ്ദമുയര്‍ത്തിയ ഒരു പൗരനോട് ഏതെങ്കിലും ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെയൊരു ക്രൂരത നടക്കുമോ, തന്റെ നേര്‍ക്ക് മാത്രമല്ല, മാതാപിതാക്കള്‍ക്ക് നേരെയും പോലീസ് കൈയ്യേറ്റം നടത്തിയെന്നും ധ്രുവ് റാഠി പറഞ്ഞു. രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലും ഏകാധിപത്യത്തിനും കീഴിലാണെന്നും ധ്രുവ് റാഠി പറഞ്ഞു. ഇപ്പോള്‍ സുരക്ഷിതനാണെങ്കിലും വീടിന് ചുറ്റും പതിനഞ്ചോളം ആളുകള്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും അപ്രഖ്യാപിത വീട്ടുതടങ്കലിലാണെന്നും ധ്രുവ് റാഠി പറഞ്ഞു.ALSO READ: സിജെപി നേതാക്കളെ വെറുതെ വിട്ട് കോടതി, അഭിജീത് ദീപ്കെയടക്കമുള്ള നേതാക്കൾ പുറത്തേക്ക്
