1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump announced diesel deal with russia, Ukraine slams decision

അമേരിക്കയ്ക്ക് അടുപ്പിലുമാകാം!, റഷ്യയിൽ നിന്നും ഡീസൽ വാങ്ങാൻ ധാരണയായതായി ട്രംപ്, കടുത്ത വഞ്ചനയെന്ന് സെലെൻസ്കി

റഷ്യയില്‍ നിന്ന് അടിയന്തിരമായി 3 ലക്ഷം ടണ്ണിലധികം ഡീസല്‍ വാങ്ങുന്നതിനായാണ് കരാര്‍.

donald trump
ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുകയറുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും ഡീസല്‍ വാങ്ങാനുള്ള കരാര്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യല്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപ് തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകങ്ങളും വാങ്ങുന്ന ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം താരിഫ് ഭീഷണിയെന്ന അമേരിക്കന്‍ നിലപാട് നിലനില്‍ക്കെയാണ് പുതിയ നീക്കം.
 
റഷ്യയില്‍ നിന്ന് അടിയന്തിരമായി 3 ലക്ഷം ടണ്ണിലധികം ഡീസല്‍ വാങ്ങുന്നതിനായാണ് കരാര്‍. കരാര്‍ പ്രകാരം വരും മാസങ്ങളില്‍ ഇത് 3.6 കോടി ബാരലോളം ഉയര്‍ത്തുമെന്നും ട്രംപ് വ്യക്തമാക്കി. റഷ്യന്‍ ഡീസല്‍ എത്തുന്നതിനായി യുഎസ് ട്രഷറി 2027 ഏപ്രില്‍ വരെ താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. അതേസമയം കടുത്ത വിമര്‍ശനമാണ് ട്രംപിന്റെ നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത്. റഷ്യന്‍ ഉപരോധം ലഘൂകരിക്കുന്നത് റഷ്യയ്ക്ക് യുദ്ധത്തിനാവശ്യമായ പണം നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. കടുത്ത വഞ്ചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ചുകയറി, വലിച്ചിഴച്ച് ബെഡ്റൂമിൽ നിന്നും കൊണ്ടുപോയി, രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലെന്ന് ധ്രുവ് റാഠി