അച്ഛനും അമ്മയും പിരിയാന്‍ കാരണം രാധികേന്റിയാണെന്ന് ആദ്യം കരുതിയിരുന്നു, ഇന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കൾ : വരലക്ഷ്മി ശരത്കുമാര്‍
തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരവും നടന്‍ ശരത്കുമാറിന്റെ മകളുമാണ് വരലക്ഷ്മി ശരത് കുമാര്‍. അച്ഛന്റെ പാത പിന്‍പറ്റി അഭിനയരംഗത്തേക്ക് കടന്നുവന്ന വരലക്ഷ്മി മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടൂണ്ട്. ശരത്കുമാറിന്റെ ആദ്യവിവാഹത്തിലെ മകളാണ് വരലക്ഷ്മി. ഈ വിവാഹബന്ധം അവസാനിപ്പിച്ചാണ് സരത് കുമാര്‍ രാധികയെ വിവാഹം കഴിക്കുന്നത്. രാധികയുമായും വളരെ അടുത്തബന്ധമാണ് വരലക്ഷ്മിക്കുള്ളത്.
അച്ഛന്‍ തന്റെ അമ്മയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ കാരണം രാധികയായിരുന്നുവെന്ന് പണ്ട് താന്‍ കരുതിയിരുന്നെന്നും എന്നാല്‍ ഇന്ന് രാധികയും താനും അടുത്ത സുഹൃത്തുക്കളെ പോലെയാണെന്നും വരലക്ഷ്മി പറയുന്നു. രാധികയുടെ മകന്‍ റയാന്‍ മിഥുന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വരലക്ഷ്മി.
മാപ്പ് പറയുന്നതല്ല, കാലം കടന്നുപോകുമ്പോള്‍ പല കാര്യങ്ങളെയും മനസിലാക്കുന്നതാണ്. രാധികയല്ല എന്റെ അച്ഛനും അമ്മയും തമ്മില്‍ പിരിയാന്‍ കാരണ, എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്, എങ്ങനെ അവരോട് സ്‌നേഹത്തില്‍ പെരുമാറാന്‍ സാധിക്കുന്നു എന്ന്. എന്നാല്‍ അവരല്ല അച്ഛനും അമ്മയും പിരിയാന്‍ കാരണം. അച്ഛനും അമ്മയും തമ്മില്‍ സ്വരചേര്‍ച്ചയില്ലായിരുന്നു. ആന്റി വരുമ്പോള്‍ തന്നെ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരിക്കലും ആന്റിയല്ല ആ ബന്ധം തകരാന്‍ കാരണം.
തുടക്കത്തില്‍ ഞാനും രാധികാന്റിയും തമ്മില്‍ അടുപ്പത്തിലായിരുന്നില്ല. മാനസികമായി അകലമുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും വേര്‍പിരിയുന്നതിന് കാരണമായ ആള്‍ എന്ന രീതിയിലാണ് അവരെ കണ്ടിരുന്നത്. ഈയൊരു ചിന്താഗതിയിലെത്താന്‍ സമയമെടുത്തു. ഇപ്പോള്‍ എനിക്കും രാധികാന്റിക്കും ഇടയില്‍ മനോഹരമായ സൗഹൃദമുണ്ട്. അമ്മയും ആന്റിയും സുഹൃത്തുക്കളാണ്. പതിവായി സംസാരിക്കാറുണ്ട്. ആരും ആരുടെയും ഭര്‍ത്താവിനെ തട്ടിയെടുക്കുകയായിരുന്നില്ല. വരലക്ഷ്മി പറഞ്ഞു.