അഭിറാം മനോഹർ|
Last Modified ഞായര്‍, 28 ഡിസംബര്‍ 2025 (14:04 IST)
നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് സിനിമ പൂര്‍ത്തിയായത്. ശ്രീ ഗോകുലം മൂവീസ്, ആര്‍ ഡി ഇലുമിനേഷന്‍സ്, എല്‍എല്പി എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മലയാളത്തില്‍ ഏറെക്കാലമായി വരാത്ത പൊളിറ്റിക്കല്‍ ഡ്രാമയായാണ് സിനിമ ഒരുങ്ങുന്നത്.
സിനിമാജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ബാലചന്ദ്രമേനോന്‍ ഏറെക്കാലങ്ങള്‍ക്ക് ശേഷം ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഷറഫുദ്ദീന്‍, ഹരിശ്രീ അശോകന്‍, മണിയന്‍ പിള്ള രാജു, നീതു കൃഷ്ണ, ആന്‍ അഗസ്റ്റിന്‍, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗര്‍, സായ് കുമാര്‍, മേഖ തോമസ് തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്. ഇതിന് പുറമെ നാലായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി സിനിമയുടെ ചിത്രീകരണവും നടന്നിരുന്നു.