21 കോടി പ്രതിഫലം, വിഗ് ഇല്ലാതെ അഭിനയിക്കില്ല!, അക്ഷയ് ഖന്നെയെ ഒഴിവാക്കി ദൃശ്യം 3 ടീം, പകരമെത്തുക ഈ താരം

Akshay Khanna, Drishyam 3, Dhurandhar success,അക്ഷയ് ഖന്ന, ദൃശ്യം 3, ദുരന്തർ വിജയം
അഭിറാം മനോഹർ| Last Modified ഞായര്‍, 28 ഡിസം‌ബര്‍ 2025 (14:26 IST)
മുംബൈ: ധുരന്ധറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ പ്രതിഫലത്തുക ഉയര്‍ത്തിയ ബോളിവുഡ് താരം അക്ഷയ് ഖന്നയെ സിനിമയില്‍ നിന്ന് ഒഴിവാക്കി നിര്‍മാതാക്കള്‍. ധുരന്ധര്‍ വന്‍ വിജയമായ പശ്ചാത്തലത്തില്‍ തനിക്ക് 21 കോടി രൂപ പ്രതിഫലതുക ലഭിക്കണമെന്നും സിനിമയില്‍ വിഗ് വെച്ചെ അഭിനയിക്കു എന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സിനിമയുടെ മൂന്നാം ഭാഗത്തില്‍ നിന്ന് താരത്തിനെ നിര്‍മാതാക്കള്‍ ഒഴിവാക്കിയത്. ഫ്രാഞ്ചൈസി സിനിമയില്‍ നിന്നും താരം പിന്‍മാറിയതിനെതിരെ നിയമനടപടിയും ദൃശ്യം നിര്‍മാതാക്കള്‍ സ്വീകരിച്ചിട്ടുണ്ട്.


നിര്‍മാതാക്കള്‍ തന്നെയാണ് അക്ഷയ് ഖന്നയ്ക്ക് പകരം ജയ്ദീപ് അഹ്ലാവത്തിനെ സിനിമയിലെത്തിച്ച കാര്യം വ്യക്തമാക്കിയത്. ക്രിയേറ്റീവ് ഡിഫറന്‍സുകളാണ് അകഹയ് ഖന്നയെ പ്രൊജക്റ്റില്‍ നിന്നും ഒഴിവാക്കാന്‍ കാരണമെന്നാണ് നിര്‍മാതാക്കളുറ്റെ വിശദീകരണം. പാതാള്‍ ലോക്, ജാനെ ജാന്‍ തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജയ്ദീപ് അഹ്ലാവത്ത് ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ്. അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, തബു എന്നിവരാണ് ദൃശ്യത്തിലെ പ്രധാന താരങ്ങള്‍. സിനിമയുടെ ഷൂട്ടിങ് 2026 ആദ്യം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2026 ഒക്ടോബര്‍ 2നാകും സിനിമ റിലീസ് ചെയ്യുക. ഇത്തവണ മലയാളം ദൃശ്യം വേര്‍ഷനില്‍ നിന്ന് വ്യത്യസ്തമാകും ഹിന്ദി വേര്‍ഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :