‘ഗോൾഫ്രണ്ടിനെ രക്ഷിച്ചു, ഇങ്ങനെയാവണം ഒരു ജെൻ്റിൽമാൻ’; തൃഷയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ചർച്ചയാവുന്നു
സോഷ്യൽ മീഡിയയിൽ ഈയടുത്ത് വൈറലായ പഞ്ച് എന്ന കുരങ്ങിന്റെയും അവന് കൂട്ടിനായി ലഭിച്ച പെൺകുരങ്ങിന്റെയും ചിത്രമാണ് തൃഷ പങ്കുവെച്ചിരിക്കുന്നത്
Trisha
സോഷ്യൽ മീഡിയയിൽ ഈയടുത്ത് വൈറലായ പഞ്ച് എന്ന കുരങ്ങിന്റെയും അവന് കൂട്ടിനായി ലഭിച്ച പെൺകുരങ്ങിന്റെയും ചിത്രമാണ് തൃഷ പങ്കുവെച്ചിരിക്കുന്നത്. പഞ്ച് തൻ്റെ കാമുകിയെ മറ്റൊരു കുരങ്ങനിൽ നിന്നും രക്ഷിച്ചു എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റിൽ, ഇങ്ങനെയാവണം ഒരു ജെൻ്റിൽമാൻ എന്ന തലക്കെട്ട് നൽകിയാണ് തൃഷ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ തൃഷ വല്ല സൂചനയും നൽകിയതാണോ എന്ന തരത്തിലുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയൊട്ടാകെ.
തൃഷയും വിജയിയും അടുത്ത സുഹൃത്തുക്കളാണ്. വിജയ് രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് കാണിച്ച് ഭാര്യ സംഗീത കോടതിയിൽ വിവാഹമോചന ഹരജി നൽകിയിട്ടുള്ളത്. തുടർന്ന് തൃഷ കൃഷ്ണനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വലിയ വിവാദമായിരുന്നു.