അനുബന്ധ വാര്‍ത്തകള്‍
- ആംബ്രോസായി ഷൈന്‍ ടോം ചാക്കോ, സ്പെഷ്യല്‍ വീഡിയോ പുറത്തിറക്കി 'അടിത്തട്ട്' ടീം
- നിവിന്‍ പോളിയുടെ 'പടവെട്ട്' ഉടന്‍ ഷൂട്ടിംഗ് പുനരാരംഭിക്കും :സണ്ണി വെയ്ന്‍
- ജീവിതത്തില്‍ ആദ്യമായി പിറന്നാള്‍ ആഘോഷിച്ചു, ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തെ കുറിച്ച് സംവിധായകന് അഖില്‍ മാരാര്‍
- പൊളിറ്റിക്കല്‍ ഡ്രമയുമായി അനൂപ് മേനോന്,പ്രകാശ് രാജ്-സണ്ണി വെയ്ന്‍ ചിത്രം വരാല് ഷൂട്ടിംഗ് ആരംഭിച്ചു
- പോലീസ് യൂണിഫോമില്‍ ആസിഫ് അലി,'കുറ്റവും ശിക്ഷയും' ട്രെയിലര്‍ ശ്രദ്ധ നേടുന്നു
പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച സിനിമ,'ത്രയം' വരുന്നു
സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ത്രയം.സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്സ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. വലിയ താരനിര അണിനിരക്കുന്ന ത്രയം പൂര്‍ണമായും രാത്രിയില്‍ ആണ് ഷൂട്ട് ചെയ്തത്.
നിരഞ്ജ് മണിയന്‍പിള്ള രാജു,രാഹുല്‍ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍,ഗോപീകൃഷ്ണന്‍ കെ വര്‍മ്മ,ഡെയ്ന്‍ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍,ഷാലു റഹീം,ഡയാന ഹമീദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജിജു സണ്ണി ചായാഗ്രഹണം നിര്‍വഹിക്കുന്നു. അരുണ്‍ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.അരുണ്‍ മുരളിധരന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.