പൊളിറ്റിക്കല്‍ ഡ്രമയുമായി അനൂപ് മേനോന്‍,പ്രകാശ് രാജ്-സണ്ണി വെയ്ന്‍ ചിത്രം വരാല്‍ ഷൂട്ടിംഗ് ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (15:00 IST)

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വരാല്‍. അടുത്തിടെ മോഹന്‍ലാലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

അനൂപ് മേനോന്റെതാണ് തിരക്കഥ. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കണ്ണന്‍ താമരക്കുളത്തിന്റെ പത്താമത്തെ സിനിമ കൂടിയാണിത്. ഛായാഗ്രഹണം രവി ചന്ദ്രന്‍.എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :